Dailyhunt
'നാടിൻ്റെ പുരോഗതിക്ക് എല്‍ഡിഎഫ് തുടരണം'; പിണറായി ആര്‍ സി അമല ബേസിക് സ്കൂളില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

'നാടിൻ്റെ പുരോഗതിക്ക് എല്‍ഡിഎഫ് തുടരണം'; പിണറായി ആര്‍ സി അമല ബേസിക് സ്കൂളില്‍ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി

Kairali News 1 month ago

പിണറായി ആർ സി അമല ബേസിക് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ പുരോഗതിക്ക് എല്‍ഡിഎഫ് തുടരണമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയോട് നാടിൻ്റെ വികസനം ഉറപ്പു വരുത്താനാകൂ. പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എല്‍ ഡി എഫ് തുടരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്ലാ മേഖലയിലും വികസനം കൈവരിച്ചു. വികസനം തുടരണം. ഞങ്ങള്‍ ജനങ്ങളോടൊപ്പമാണ്. ജനങ്ങള്‍ ഞങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃകയാകാവുന്ന സംസ്ഥാനമായി കേരളം മാറി. ക‍ഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷം നേടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിനൊപ്പം വിധിയെ‍ഴുതാൻ അസമും; 126 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഒറ്റഘട്ടമായി നടക്കും

അതേസമയം, കേരളത്തില്‍ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് എ വിജയരാഘവൻ പറഞ്ഞു. ബി ജെ പി ഉത്തരേന്ത്യൻ മോഡലിലാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഭരണത്തുടർച്ചയുണ്ടാകുമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു. വികസനത്തിന് വേണ്ടി തുടർഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. നൂറിലധികം സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്ന് അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News