Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നൈസ മോള്‍ ഓടിക്കളിക്കും അവളുടെ വീട്ടില്‍; ഫോട്ടോഷൂട്ട് കഴിഞ്ഞ് പ്രധാനമന്ത്രി പോയി, ഇടത് സര്‍ക്കാരിൻ്റെ ഇച്ഛാശക്തിയില്‍ ടൗണ്‍ഷിപ്പില്‍ പ്രിയപ്പെട്ടവര്‍ക്ക് വീടുകള്‍ യാഥാര്‍ത്ഥ്യമായി

നൈസ മോള്‍ ഓടിക്കളിക്കും അവളുടെ വീട്ടില്‍; ഫോട്ടോഷൂട്ട് കഴിഞ്ഞ് പ്രധാനമന്ത്രി പോയി, ഇടത് സര്‍ക്കാരിൻ്റെ ഇച്ഛാശക്തിയില്‍ ടൗണ്‍ഷിപ്പില്‍ പ്രിയപ്പെട്ടവര്‍ക്ക് വീടുകള്‍ യാഥാര്‍ത്ഥ്യമായി

Kairali News 1 week ago

നൈസമോളെ കേരളം മറക്കാനിടയില്ല. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ നാളുകളിലാണ് അവളെ മലയാളികള്‍ ആദ്യം കണ്ടത്.

ഉറ്റവരെയെല്ലാം ഉരുളെടുത്തപ്പോള്‍ നൈസയും ഉമ്മ ജസീലയും മാത്രം ബാക്കിയായി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ നൈസയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അവളെ താലോലിച്ച്‌ ഫോട്ടോയെടുത്ത് മടങ്ങി. ആ ഫോട്ടോകള്‍ പിന്നീട് വൈറലുമായി.

പിന്നീട് മറ്റൊരു ഫോട്ടോ വൈറലായി. നൈസ മോളെ മടിയിലിരുത്തി ലാളിക്കുന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോ. വേദി ടൗണ്‍ഷിപ്പിന്റെ ഉദ്ഘാടനം. ടൗണ്‍ഷിപ്പിലെ ആദ്യഘട്ട ഗുണഭോക്താക്കളിലൊരാളായിരുന്നു 4 വയസുകാരിയായ നൈസ.

വി ഡി സതീശന് സുപ്രീംകോടതിയേക്കാള്‍ വിശ്വാസം ബിജെപി നിയന്ത്രിക്കുന്ന കേന്ദ്ര ഏജൻസികളെ: കെ കെ രാഗേഷ്

ആ രണ്ട് ഫോട്ടോകള്‍ കൃത്യമായി പറയുന്നുണ്ട് എല്ലാം. ഒരാള്‍ ഫോട്ടോഷൂട്ട് നടത്തി പോയി കൈമലർത്തിയപ്പോള്‍ മറ്റൊരാള്‍ സർവവും നഷ്ടമായ മനുഷ്യരെ ചേർത്തുപിടിച്ചു. അവരുടെ പുനഃരധിവാസത്തിനായി സാധ്യമായതെല്ലാം ചെയ്തു. ഇന്നിതാ നൈസമോള്‍ അവളുടെ പുതിയ വീട്ടില്‍ താമസം തുടങ്ങിയിരിക്കുന്നു. ഇടത് സർക്കാരിൻ്റെ ഇച്ഛാശക്തിയില്‍ ടൗണ്‍ഷിപ്പില്‍ പ്രിയപ്പെട്ടവർക്ക് വീടുകള്‍ യാഥാർത്ഥ്യമായിരിക്കുന്നു.

ഇന്നായിരുന്നു നൈസമോളുടെ അടക്കം വീട്ടില്‍ കൂടല്‍. സി പി ഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, ചൂരല്‍മല ലോക്കല്‍ സെക്രട്ടറി ബൈജു എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു. ദുരന്തമുണ്ടായ ഘട്ടത്തില്‍ ഫോട്ടോഷൂട്ടിനായി പ്രധാനമന്ത്രി കൈകളിലെടുത്ത അതേ നൈസ മോള്‍ക്ക് തണലൊരുങ്ങി. വാഗ്ദാനങ്ങള്‍ക്കപ്പുറം കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം നിഷേധിച്ചത് ആ കുഞ്ഞിനോടുള്‍പ്പെടെ കാണിച്ച അനീതിയാണ്. എല്ലാ അവഗണനകളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച്‌ ഇടതുക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയിലാണ് നൈസ മോള്‍ ഉള്‍പ്പെടെയുള്ള പ്രിയപ്പെട്ടവർക്ക് വീടൊരുങ്ങിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News