Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ ? ഈ ശീലങ്ങള്‍ ശരീരത്തിന് പണി തരും

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരാണോ ? ഈ ശീലങ്ങള്‍ ശരീരത്തിന് പണി തരും

Kairali News 4 months ago

ആധുനിക ലോകത്ത് ഷിഫ്റ്റായി ജോലി ചെയ്യുന്നത് സാധാരണമാണ്. ഈ രീതിയോട് പലപ്പോഴും നമ്മുടെ ശരീരം പൊരുത്തപ്പെടണമെന്നില്ല.

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവർ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം പണി മുടക്കുമെന്ന് ഉറപ്പാണ്. ഇവർ നേരിടുന്ന പ്രധാന പ്രശ്നം ഉറക്കത്തിന്റെ സമയ ക്രമവുമായി ബന്ധപ്പെട്ടുള്ളതാണെങ്കിലും നമ്മള്‍ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്.

നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു പോവുമ്പോള്‍ സൂര്യപ്രകാശം കണ്ണില്‍ അടിക്കാൻ പാടില്ല. അതുകൊണ്ട് ഡാർക്ക് സണ്‍ഗ്ലാസ് ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. വീട്ടിലെത്തിയാല്‍ മുറി മുഴുവനായി ഇരുട്ടാക്കിയിട്ട് വേണം ഉറങ്ങാൻ. ഷിഫ്റ്റ് സമയത്ത് ഹെവി മീല്‍സ് കഴിക്കരുത് പ്രോട്ടീൻ അധികമുള്ള ഭക്ഷണ പദാർത്ഥങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നതാവും നല്ലത്.

; പുകച്ചുവിടുന്നത് 'ഹീറോയിസ'മല്ല; വെള്ളിത്തിരയിലെ 'പുക'മറകള്‍ മായിക്കാൻ ആ മുന്നറിയിപ്പുകള്‍ മതിയോ ?

രാത്രിയില്‍ ഉറങ്ങുകയും രാവിലെ ഉറക്കമെഴുന്നേല്‍ക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെ ശരീരം ആ സമയത്തോട് പൊരുത്തപ്പെടേണ്ടതുണ്ട്. ഉറക്കം വന്നാലും ഉറങ്ങാതിരുന്നും ഉറക്കമുണരേണ്ട സമയത്ത് മാത്രം എഴുന്നേല്‍ക്കുകയും ചെയ്ത്. ശരീരത്തെ പുതിയ സമയക്രമവുമായി പൊരുത്തപ്പെടുത്തുക. ശരീരം സാവധാനം പുതിയ സമയക്രമവുമായി പൊരുത്തപ്പെടും.

എനർജി ഡ്രിങ്കുകളോട് നോ പറയണം. എനർജി ഡ്രിങ്കുകളില്‍ കഫീൻ അമിതമായി അടങ്ങിയിട്ടുണ്ടാവും. രാത്രിയില്‍ ജോലി ചെയ്യുന്നതിന് അത് സഹായിക്കുമെങ്കിലും ക്രമേണ ശരീരത്തെ ഇത് ദോഷമായി ബാധിക്കും. എനർജി ഡ്രിങ്കുകള്‍ക്ക് പകരം ചായയോ കോഫിയോ മാത്രം കുടിക്കുക. അതും അമിതമായാല്‍ ദോഷം ചെയ്യുമെന്നുള്ളത് കൊണ്ട് തന്നെ വെള്ളവും ധാരാളമായി കുടിക്കണം.

നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുമ്പോള്‍ ലഘുഭക്ഷണങ്ങളും കഴിക്കരുത്. രാത്രിയില്‍ ജോലി ചെയ്യുമ്പോള്‍ ജങ്ക് ഫുഡുകള്‍ കഴിക്കാൻ തോന്നുന്നത് സാധാരണമാണ്. എന്നാല്‍, ഇവ നിർബന്ധമായും ഒഴിവാക്കണം. ശരീരത്തിന് ഇവ ദഹിപ്പിക്കാൻ കഴിയാതെ വന്നാല്‍ അത് ശരീരത്തിന് അനാരോഗ്യകരമാവും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News