Dailyhunt
നായകൻ പാണ്ട്യയ്ക്ക് പിന്നാലെ മിച്ചല്‍ സാട്നറിനും പരിക്ക്; പരിക്ക് ഭീതിയില്‍ മുംബൈ ഇന്ത്യൻസും

നായകൻ പാണ്ട്യയ്ക്ക് പിന്നാലെ മിച്ചല്‍ സാട്നറിനും പരിക്ക്; പരിക്ക് ഭീതിയില്‍ മുംബൈ ഇന്ത്യൻസും

Kairali News 1 week ago

പിഎല്‍ 2026 സീസണിലെ പ്രധാന വില്ലനായ പ്രമുഖ താരങ്ങളുടെ പരിക്ക് മുംബൈ ഇന്ത്യൻസിനെയും ബാധിച്ചതായി അഭ്യൂഹം. ടീമിന്റെ പ്രധാന സ്പിന്നറും ന്യൂസിലാൻഡ് നായകനുമായ മിച്ചല്‍ സാട്നർ ആണ് പരിക്കിന്റെ പുതിയ ഇര.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ തോളിനു പരിക്കേറ്റ താരത്തിന് ഇന്നലെ രാജസ്ഥാനെതിരായ മത്സരം നഷ്ടപ്പെട്ടതോടെയാണ് പരിക്കിനെപ്പറ്റിയുള്ള ആശങ്കകള്‍ ഉയർന്നത്.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിങ്സിലെ 14ആം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ഒരു ബൗണ്ടറി രക്ഷിക്കുന്നതിനിടയില്‍ പരിക്കേറ്റ താരം അതിനു ശേഷം കളിയില്‍ ഓവറുകളൊന്നും എറിഞ്ഞില്ല. രാജസ്ഥാനിനെതിരായ മത്സരത്തിലും താരം കളിക്കാതിരുന്നത് ആരാധകരില്‍ ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.

: വൈഭവ് സൂര്യവംശി മുംബൈയിലേക്കോ? താരത്തിന്റെ കൂടുമാറ്റ വാർത്തകള്‍ ചൂടുപിടിക്കുന്നു

നേരത്തെ ആദ്യ കളിക്ക് ശേഷം പരിക്കുമൂലം പുറത്തായിരുന്ന നായകൻ ഹർദിക് പാണ്ട്യ രാജസ്ഥാനെതിരായ മത്സരത്തില്‍ തിരിച്ചു വന്നത് മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസമായി. എന്നാല്‍ മത്സരഫലം മുംബൈ ഇന്ത്യൻസിനെതിരായി. രാജസ്ഥാൻ ഓപ്പണർമാരായ ജയ്‌സ്വാളിന്റെയും സൂര്യവംശിയുടെയും ആക്രമണത്തില്‍ പതറിപ്പോയി ടീം’ മത്സരത്തില്‍ 27 റണ്‍സിന്റെ തോല്‍വി വഴങ്ങി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News