Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നേട്ടങ്ങളുടേയും റെക്കോര്‍ഡുകളുടേയും വിഴിഞ്ഞം: എഴുതപ്പെടുന്നത് വികസനത്തിന്റെ പുതുചരിത്രം

നേട്ടങ്ങളുടേയും റെക്കോര്‍ഡുകളുടേയും വിഴിഞ്ഞം: എഴുതപ്പെടുന്നത് വികസനത്തിന്റെ പുതുചരിത്രം

Kairali News 1 year ago

നവജിത്ത് അഷ്ടമചന്ദ്രൻ

കിഴക്കൻ ഏഷ്യയില്‍നിന്ന് പേർഷ്യൻ ഗള്‍ഫിലേക്ക് പോകുന്ന പ്രധാന കപ്പല്‍പ്പാതയോട് ചേർന്നാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സ്ഥാനം.

ശ്രീലങ്ക ചുറ്റി സൂയസ് വഴി യൂറോപ്പിലേക്കോ വടക്കൻ ആഫ്രിക്കയിലേക്കോ അറ്റ്‌ലാന്റിക് തീരങ്ങളിലേക്കോ പോകുന്ന കപ്പലുകള്‍ക്കും യാത്രാരേഖയില്‍ വലിയ വ്യതിചലനമില്ലാതെതന്നെ വിഴിഞ്ഞത്തിന്‌ സമീപമെത്താം എന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്ന ഘടകമാണ്.

ബൃഹത്തായ ഒരു തുറമുഖം സംസ്ഥാന സർക്കാർ ഏറ്റെടുത്തു പൂർത്തിയാക്കി എന്നത് ഭരണകൂടത്തിന്റെ നിശ്ചയദാർഢ്യത്തിന്റെയും, വികസനത്തിലേക്ക് ഒരു നാടിനെ കൈപിടിച്ചുയർത്താനുള്ള ജനപക്ഷസർക്കാരിന്റെ അശ്രാന്ത പരിശ്രമത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വിഴിഞ്ഞം തുറമുഖം.

ഒരു പിടി നേട്ടങ്ങളും റെക്കോർഡുകളും കമ്മീഷൻ ചെയ്യുന്നതിന് മുമ്ബ് തന്നെ വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയിട്ടുണ്ട്. 2024 ജുലൈ 12 ന് ട്രയല്‍ റണ്‍ ആരംഭിച്ച വിഴിഞ്ഞം തുറമുഖം കുറച്ചു കാലത്തിനുള്ളില്‍ തന്നെ പല റെക്കോർഡുകളും സ്വന്തമാക്കി. ഇതുവരെ തുറമുഖത്ത് 285 കപ്പലുകള്‍ എത്തിയിട്ടുണ്ട്. ഇതുവരെ ലഭിച്ച നികുതി വരുമാനം 250 കോടി രൂപയാണ്.

2025 ഫെബ്രുവരിയില്‍ ചരക്കുനീക്കത്തില്‍ ദക്ഷിണ കിഴക്കൻ തുറമുഖങ്ങളില്‍ ഒന്നാം സ്ഥാനം വിഴിഞ്ഞം തുറമുഖത്തിനാണ്. 24116 ടിഇയു കണ്ടെയ്നറുമായു ക്ലോഡ് ഗിറാർഡെറ്റ് കപ്പല്‍ വിഴിഞ്ഞത്തെത്തി. ആദ്യമായാണ് ഈ കപ്പല്‍ ഇന്ത്യൻ തുറമുഖത്ത് എത്തുന്നത്. 10330 ടിഇയു കണ്ടെയ്നർ ഒറ്റകപ്പലില്‍ നിന്ന് കൈകാര്യം ചെയ്തു എന്നതിന്റെ റെക്കോർഡും വിഴിഞ്ഞം തുറമുഖത്തിന് സ്വന്തമാണ്. ഇന്ത്യയിലാദ്യമായി 16.82 മീറ്റർ ഡ്രാഫ്റ്റുള്ള എം എസ് സി കാർമലറ്റ് എന്ന കപ്പലും വിഴിഞ്ഞത്തെത്തുകയുണ്ടായി. ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴിന് ലോകത്തെ തന്നെ വലിയ ചരക്കു കപ്പലുകളിലൊന്നായ എം എസ് സി തുർക്കിയ (24346 ടിഇയു) എന്ന കപ്പലും വിഴിഞ്ഞം തീരത്തടുക്കുകയുണ്ടായി. ഇത്രയും നേട്ടങ്ങള്‍ ചുരുങ്ങിയ കാലത്തിനുള്ളിലാണ് വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയത്.

കേരളത്തിലെ ഏറ്റവും വലിയ പൊതു സ്വകാര്യ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്ന പ്രത്യേകതുയും പദ്ധതിക്കുണ്ട്. ഇന്ത്യയിലെ ആദ്യ ആഴക്കടല്‍ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിന് സ്വന്തമാണ്. അത് കൂടാതെ ഇന്ത്യയിലെ ആദ്യ ആഴം കൂടിയ മദർ പോർട്ട്. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഷിപ്പ് ടു ഷോർ ക്രെയിനുള്ള തുറമുഖം. ഇന്ത്യയിലെ ഉയരുമുള്ള പുലിമുട്ട് (ആകെ ഉയരം 27.5 മീറ്റർ).

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News