മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തില്‍ നിർണായക മന്ത്രിസഭായോഗം ഇന്ന് ചേരും. പുതിയ ചീഫ് സെക്രട്ടറിയെ തീരുമാനിക്കുകയാണ് യോഗത്തിന്റെ അജണ്ട.
മദ്യ നികുയിളവ് സംബന്ധിച്ച വിഷയം മന്ത്രിസഭാ യോഗത്തില്‍ ഇന്ന് ഉയരാൻ സാധ്യതയുണ്ട്. ബജറ്റ് പ്രഖ്യാപനത്തിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം. മുസ്ലിം ലീഗും വകുപ്പ് മന്ത്രിയായ എം ലിജുവും അടക്കം വലിയ അതൃപ്തിയിലാണ്.
അതേസമയം, ഏറെ വിവാദമായ വിഷയത്തില്‍ സർക്കാർ നിലപാട് എന്താണെന്ന് ഇന്നറിയാം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപനത്തില്‍ മുഖ്യമന്ത്രി വി ഡി സതീശൻ മാറ്റം വരുത്തുമോ എന്നത് ഇന്ന് വ്യക്തമാകും. മൂന്ന് ദിവസം നീണ്ട് നിന്ന പുതുക്കിയ ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ മറുപടി പറയും. മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് എടുത്ത തീരുമാനത്തില്‍ കോണ്‍ഗ്രസിനുള്ളിലും മുന്നണിയിലും വലിയ അതൃപ്തി നിലനില്‍ക്കുകയാണ്.

