നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ട് രേഖപ്പെടുത്തി വി അബ്ദുറഹ്മാൻ. നുണകള്‍ കൊണ്ട് തനിക്ക് എതിരെ യുഡിഎഫ് പ്രചാരണം നടത്തിയ തിരഞ്ഞെടുപ്പ് കാലമാണ് കടന്നു പോയതെന്ന് വി അബ്ദുറഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിന്റെ നേതൃത്വത്തില്‍ തനിക്കെതിരെ വ്യാപക നുണ പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
വികസനം പറഞ്ഞ് പ്രചാരണം നടത്താൻ ഇല്ലാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രവർത്തി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍. മൂന്നാം എല്‍ഡിഎഫ് സർക്കാർ അധികാരത്തില്‍ വരുമെന്ന പൂർണ്ണ ആത്മവിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍. ഇക്കുറി തിരൂരില്‍ എല്‍ഡിഎഫ് വിജയിക്കുമെന്ന് തന്നെ അദ്ദേഹം അടിവരയിട്ട് പറഞ്ഞു.
140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.

