പപ്പേട്ടൻ ചിത്രങ്ങള്‍ എപ്പോഴും മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. ഹൃദയത്തില്‍ സൂക്ഷിക്കുന്നതെന്ന് തന്നെ വേണം പറയാൻ.
എത്ര കണ്ടാലും മതിയാവാത്ത പത്മരാജൻ ചിത്രങ്ങളുടെ പട്ടികയില്‍ ഒട്ടും പിന്നിലല്ലാത്ത സ്ഥാനം ഞാൻ ഗന്ധർവ്വനുണ്ടാവും. ഗന്ധർവ്വന് വേണ്ടി ജന്മാന്തരങ്ങളോളം കാത്തിരിക്കുന്ന ഭാമയെ ഓർത്ത് കരഞ്ഞവരാണ് നമ്മളിലേറെയും. എന്നാല്‍, ഇതാ ഭാമയുടെ സങ്കടങ്ങള്‍ക്ക് ഇതാ ഒരു ഹാപ്പി എൻഡിംഗ് ആയിരിക്കുകയാണ്.
സിനിമയുടെ അന്ത്യത്തില്‍ ആന വേർപിരിയലിന് എഐ കൊണ്ട് നല്‍കിയ ശുഭപര്യവസാനമാണ് ഇപ്പോള്‍ ചർച്ചയാവുന്നത്. ഇതാ വർഷങ്ങള്‍ക്ക് ശേഷം ഭാമയെ തേടി ഗന്ധർവ്വനെത്തുന്നു. ശേഷിക്കുന്ന കാലം ഭൂമിയിലെ സുഖസൗകര്യങ്ങള്‍ പങ്കിട്ട് ഭാമയോടൊപ്പം ജീവിക്കാനാണ് ഗന്ധർവ്വൻ തിരികെ എത്തുന്നത്.
; സമത ഓസ്ട്രേലിയ സംഘടിപ്പിക്കുന്ന മൂന്നാമത് പീപ്പിള്‍സ് തിയേറ്റർ ഫെസ്റ്റ് ജൂണ്‍ 27 ന്
എന്നെങ്കിലും ദേവൻ തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ഭാമ കാത്തിരുന്നു. വർഷങ്ങള്‍ക്ക് വർഷങ്ങള്‍ക്ക് ശേഷം ഗന്ധർവ്വൻ വീണ്ടും എത്തി ഒരു സാധാരണ മനുഷ്യനായി ഇനിയുള്ള കാലം ജീവിക്കാൻ. എന്ന ക്യാപ്ഷനോടെ ആണ് ഫ്രഷ് ആന്റ് ലൈവ് എന്ന ഇൻസ്റ്റഗ്രാം പേജ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇങ്ങനെ ഒരു അവസാനം പ്രതീക്ഷിക്കാത്ത ആരാധകർ ഏറെ സന്തോഷം നല്‍കുന്ന വീഡിയോ ആണിതെന്ന് കമന്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. തീയേറ്ററില്‍ ഈ ചിത്രത്തിന് വിജയിക്കാൻ കഴിഞ്ഞില്ല എന്നതിന് ആരാധകരില്‍ ഇപ്പോഴും അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, പിന്നീട് ചിത്രം വലിയ സ്വീകാര്യതയാണ് നേടിയത്

