Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; പതിമൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; പതിമൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

Kairali News 20 hrs ago

മാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം. എം ടി എല്‍ ഗയ്യ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരായ 14 ജീവനക്കാരില്‍ 13 പേരെ ഇതോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ആക്രമണത്തില്‍ കാണാതായ ഇന്ത്യക്കാരനായ ഒരാള്‍ക്കായുള്ള തെരച്ചില്‍ ഊ‍ർജിതമായി തുടരുകയാണ്.

വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. സിവിലിയൻ കപ്പലുകള്‍ക്കും നാവികർക്കും നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ പൂർണമായും അസ്വീകാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

 ഇറാഖില്‍ നിന്നും സൗദിയുടെ എണ്ണ പൈപ്പ്‌ലൈനിലേക്ക് ഡ്രോണ്‍ ആക്രമണം

മേഖലയില്‍ സമാധാനം പുലരുന്നതിന് ആക്രമണങ്ങള്‍ ഉടൻ ലഘൂകരിക്കണമെന്നും ചർച്ചകളിലൂടെയും നയതന്ത്രപരമായ മാർഗങ്ങളിലൂടെയും മുന്നോട്ട് പോകണമെന്നും വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു.

A commercial ship, MT L Gaya, was attacked off the coast of Oman. Thirteen of the 14 Indian crew members have been rescued, while a search continues for one missing Indian sailor. India condemned the attack and said that attacks against civilian vessels and sailors are unacceptable.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News