ഫോണ്‍ ഉപയോഗിക്കാത്ത ആളുകള്‍ ഇല്ലെന്ന് തന്നെ പറയേണ്ട് വരും. ഇന്നത്തെ കാലത്ത് അതൊന്നുമില്ലാതെ ജീവിക്കാൻ പോലും കഴിയില്ല.
ആശയവിനിമയത്തിനായി മുതല്‍ ബാങ്ക് ഒടിപികള്‍ വരെ െത്തുന്നത് ഈ ഫോണില്‍ ആണ്. എല്ലാം അതിനുള്ളിലെ സിം കാർഡിനെ ആശ്രയിച്ചിരിക്കും. നമ്മുടെ ഇടയില്‍ പലരും വർഷങ്ങളായി ഒരേ സിം കാർഡ് ആയിരിക്കും ഉപയോഗിക്കുന്നത്. എന്നാല്‍ സിം കാർഡിന് കാലാവധി ഉണ്ടോ എന്ന് നിങ്ങള്‍ക്ക് അറിയാമോ ?
സിം കാർഡുകള്‍ പ്രധാനമായും പ്ലാസ്റ്റിക് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അതിനുള്ളില്‍ ഒരു സിലിക്കണ്‍ ചിപ്പ് കാണാം. കമ്പനികള്‍ ഒരു സിം കാർഡിന്റെ കൃത്യമായ ആയുസ്സ് പറയാറില്ലെങ്കിലും സ്ഥിരമായ ഉപയോഗം കാരണം കുറച്ച് വർഷങ്ങള്‍ക്ക് ശേഷം ഇവ തേഞ്ഞുപോകാനും പ്രവർത്തനക്ഷമത കുറയാനും സാധ്യത കൂടുതലാണ്.
ഈ സിം കാർഡ് നശിക്കാൻ ചില കാരണങ്ങളുണ്ട്. സ്പീക്കർ അല്ലെങ്കില്‍ ചാർജിംഗ് പോർട്ട് വഴി ഫോണിലേക്ക് വെള്ളത്തിന്റെ കണികകള്‍ കയറാറുണ്ട്. ഇത് സിം കാർഡിലെ സ്വർണ്ണ ഭാഗം തുരുമ്പെടുക്കാൻ കാരണമാകും. അതുകൊണ്ട് നെറ്റ്‌വർക്ക് സിഗ്നലുകള്‍ സ്വീകരിക്കാനുള്ള സിമ്മിന്റെ കഴിവ് കുറയും. സിം കാർഡുകള്‍ പല തവണ ഇടുകയും നീക്കം ചെയ്യുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഘർഷണം മൂലം ചിപ്പ് കേടാകുന്നു. ഗെയിമുകള്‍ കളിക്കുകയോ ഫോണ്‍ ദീർഘനേരം ചാർജില്‍ വയ്ക്കുകയോ ചെയ്യുന്നത് ഫോണ്‍ അമിതമായി ചൂടാകാൻ കാരണമാകും ഇത് സിം കാർഡിനുള്ളിലെ പ്ലാസ്റ്റിക് ഘടനയിലും അതിനുള്ളിലെ ചിപ്പിലും സമ്മർദ്ദം ചെലുത്തും. ഇതും സിം കാർഡ് നശിക്കാൻ കാരണമാകാം.
നിങ്ങളുടെ ഫോണിന്റെ നെറ്റ്‌വർക്ക് ഇടയ്ക്കിടെ തകരാറിലാകുന്നുണ്ടെങ്കിലോ സംസാരിക്കുമ്പോള്‍ കോളുകള്‍ ആവർത്തിച്ച് മുറിയുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ ഇന്റർനെറ്റ് സ്പീഡ് കുറവാണെങ്കിലോ നിങ്ങളുടെ സിം കാർഡ് മാറ്റേണ്ട സമയമായി എന്നു കരുതാം.
ജിമെയില്‍ ഐഡി മാറ്റണമെന്ന് ആഗ്രഹമുണ്ടോ? ഇനി പേര് മാറ്റാം, പുതിയ അപ്ഡേറ്റുമായി ഗൂഗിള്‍
വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, ഒരു സിം 8 മുതല്‍ 10 വർഷം വരെ തുടർച്ചയായി ഉപയോഗിക്കാൻ പാടില്ല. സിം കാർഡ് നിർജ്ജീവമാക്കുന്നതിന് മുമ്പ് നിങ്ങളുടെ പഴയ നമ്പർ ഉപയോഗിച്ച് പുതിയ സിം എടുക്കാൻ സാധിക്കും.

