Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒരു യാത്ര പോയേക്കാം...

ഒരു യാത്ര പോയേക്കാം...

Kairali News 3 days ago

യാത്രകള്‍ എപ്പോഴും പുതിയ തുടക്കത്തിലേക്കാണ് വഴിവയ്ക്കുന്നത്. വർഷത്തിലൊരിക്കലെങ്കിലും യാത്രകള്‍ പോകണമെന്ന് കരുതിയവർ ഒഴിവുദിവസങ്ങള്‍ കിട്ടുമ്പോഴെല്ലാം യാത്രകളില്‍ മുഴുകുകയാണ്.

ഒരു കൂട്ടർ സോളോ ട്രിപ്പ് ആസ്വദിക്കുമ്പോള്‍ മറ്റുള്ളവർ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ അതുമല്ലെങ്കില്‍ അപരിചിതന്മാർക്കൊപ്പമോ യാത്രകള്‍ ചെയ്യുന്നു. ഇതിലൂടെ വിനോദസഞ്ചാരത്തിന് പുതിയമുഖം ലഭിക്കുകയാണ്.

ഇന്ന് ലോക വിനോദസഞ്ചാര ദിനം (വേള്‍ഡ് ടൂറിസം ഡേ). ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിനോദം വ്യാപിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും മുടങ്ങാതെ വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. യുണൈറ്റഡ് നേഷൻ വേള്‍ഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാന പ്രകാരമാണ് എല്ലാവർഷവും സെപ്റ്റംബർ 27 ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. ലോകത്തിനുമുന്നില്‍ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍, സാമൂഹ്യ സാംസകാരിക രാഷ്ട്രീയ സാമ്പത്തിക മൂല്യങ്ങള്‍ എന്നിവയെക്കുറിച്ച്‌ അവബോധം വരുത്തതിനാണ് ഈ ദിവസം മാറ്റിവച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷങ്ങളില്‍ കൊറോണ മഹാമാരിയെ തുടർന്ന് വിനോദസഞ്ചാര മേഖലകളില്‍ വലിയ തരത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടിരുന്നു. എന്നാല്‍ അടുത്തിടെ വിനോദസഞ്ചാര മേഖലയില്‍ അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് സംഭവിച്ചത്. ടൂറിസം പുനർരൂപകല്‍പ്പന ചെയ്യുന്നതിനുള്ള ഡിജിറ്റല്‍ അജണ്ടയും കൃത്രിമബുദ്ധിയും എന്നാണ് 2026ലെ വിനോദസഞ്ചാര ദിനത്തിന്റെ പ്രമേയം. അതായത് വിനോദസഞ്ചാരത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെക്കുറിച്ചും ആഗോള വികസനത്തിലുള്ള അതിന്റെ പങ്കിനെക്കുറിച്ചും ജനങ്ങളില്‍ അവബോധം വളർത്തുകയെന്നതാണ് ഈ വർഷത്തെ ലക്ഷ്യം.

 ബാഴ്സയില്‍ നിന്ന് തനിക്കൊപ്പം കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചത് ആ താരത്തെ… വെളിപ്പെടുത്തലുമായി ഫെറാൻ ടോറസ്

ഒന്ന് തിരിഞ്ഞുനോക്കാം…..

വിനോദസഞ്ചാരമേഖലയില്‍ രാജ്യാന്തരസഹകരണം ഉറപ്പുവരുത്താനുള്ള ഒരു പൊതുവേദി രൂപീകരിക്കാനുള്ള പ്രവർത്തനങ്ങള്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ആരംഭിച്ചു. ഇതിന്റെ തുടർച്ചയായി ഇന്റർനാഷണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫിഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോസിയേഷൻസ് എന്ന പേരില്‍ 1925ല്‍ ഹേഗ് ആസ്ഥാനമാക്കി ഒരു സംഘടന രൂപം കൊണ്ടു. ഇതേതുടർന്ന് 1947ല്‍ ഇന്റർനാഷണല്‍ യൂണിയൻ ഓഫ് ഒഫിഷ്യല്‍ ട്രാവല്‍ ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. ഇന്ത്യ 1950 ല്‍ ഇതില്‍ അംഗമായി. ഇതാണ് പിന്നീട് യുണൈറ്റഡ് നേഷൻ വേള്‍ഡ് ടൂറിസം ഓർഗനൈസേഷൻ എന്ന സംഘടനയായി മാറിയത്. സ്‌പെയിനിലെ മാഡ്രിഡാണ് സംഘടനയുടെ ആസ്ഥാനം.

ഇൻക്രെഡിബിള്‍ ഇന്ത്യ!

ഭൂമിശാസ്ത്രപരമായും പാരമ്പര്യമായും സാംസ്കാരികമായും നിറയെ പ്രത്യേകതകളുള്ള നാടാണ് ഇന്ത്യ. ലോകത്താകമാനമുള്ള വിനോദസഞ്ചാരികള്‍ ഒരു തവണയെങ്കിലും ഇന്ത്യയില്‍ എത്താൻ കൊതിക്കുന്നുണ്ട്. ചൈനയ്ക്ക് ശേഷം ഏഷ്യയിലെ രണ്ടാമത്തെ വലിയ ടൂറിസം മാർക്കറ്റ് മാത്രമല്ല ഇന്ത്യ, വേള്‍ഡ് ട്രാവല്‍ ആൻഡ് ടൂറിസം കൗണ്‍സില്‍ ലോകമെമ്പാടും അതിവേഗം വളരുന്ന ഇരുപത് ടൂറിസം കേന്ദ്രങ്ങളില്‍ 11-ാം സ്ഥാനത്താണ് ഇന്ത്യയ്ക്കുള്ളത്. വിദേശസഞ്ചാരികള്‍ക്കിടയില്‍ ഇന്ത്യ ഇൻക്രെഡിബിള്‍ ഇന്ത്യയാണ്.

ലോകം വളർന്നതും സംസ്‌കാരങ്ങള്‍ പിറന്നതും യാത്രയിലൂടെയാണ് ടൂറിസത്തെ എങ്ങനെ ആരോഗ്യകരമായി പ്രയോജനപ്പെടുത്താമെന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ചില രാജ്യങ്ങള്‍ ജീവിച്ചു പോകുന്നതു തന്നെ ടൂറിസത്തിലൂടെയാണ്. എല്ലാ രാജ്യങ്ങളും ഇതിന്റെ പേരിലിന്ന് വിദേശ നാണ്യം നേടുന്നു. ഈ മേഖലയില്‍ ഇന്ത്യ വമ്പിച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നമ്മുടെ താജ്മഹലും വാരണാസിയും ജയ്പൂരും ഗോവയും കേരളവും ലഡാക്കും വിദേശസഞ്ചാരികളുടെ മനംകവരുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന ഇടങ്ങളാണ്. കേരളത്തിലാകട്ടെ കോടികണക്കിന് വിനോദസഞ്ചാരികളാണ് കഴിഞ്ഞ വർഷം മാത്രം എത്തിയത്. 50,702 കോടി രൂപയാണ് വിനോദസഞ്ചാരത്തില്‍ നിന്നുള്ള കേരളത്തിന്റെ വരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News