Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പച്ചമാറി മഞ്ഞയായി. ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പച്ചമാറി മഞ്ഞയായി. ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Kairali News 3 weeks ago

കേരളത്തില്‍ വേനല്‍ മഴ കനക്കുകയാണ്. വിവിധ ജില്ലകളിഷ കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം വേനല്‍ മഴ ലഭിക്കുകയും ചെയ്തിരുന്നു.

ഇതിൻ്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ മുന്നറിയിപ്പുകളും പുറപ്പെടുവിപ്പിച്ചിരുന്നു. വിവിധ ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെ ശക്തമായ മഴയും ലഭിച്ചു.

ഇതിൻ്റെ ഭാഗമായി കൂടി കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പച്ച അലേർട്ടായിരുന്നു (നേരിയ-ഇടത്തരം മഴ) ഉണ്ടായിരുന്നത്.

സിവില്‍ സർവീസാണോ ലക്ഷ്യം? ലക്ഷ്യ സ്കോളർഷിപ്പ്, കേരള സ്റ്റേറ്റ് സിവില്‍ സർവീസ് അക്കാദമി പരിശീലന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

എന്നാല്‍ അത് മഞ്ഞ അലേർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർത്തിയിരിക്കുകയാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതായാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെയാണ് ഇവിടെ മഴ ലഭിക്കുക. കേരളത്തില്‍ കഴിഞ്ഞ ആഴ്ച മുതലാണ് വേനല്‍ മഴയ്ക്ക് തുടക്കമായത്. അുതിനുമുന്നേ അതികഠിന ചൂടായിരുന്നു സംസ്ഥാനത്തുണ്ടായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News