പ്രവീണ്‍ സാവ്സണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച പടരൂ ഇനിയും ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തന്റെ സ്വത്വം തിരിച്ചു പിടിക്കുവാന്‍ വേണ്ടിയുള്ള ഒരു പെണ്‍കുട്ടിയുടെ തന്നോടു തന്നെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബാല്യത്തില്‍ മനസില്‍ ഉടക്കിയ ഒരു ദൃശ്യം, അവളുടെ അബോധ മണ്ഡലത്തില്‍ പതിഞ്ഞ് കിടക്കുകയും, ആ ദൃശ്യം ബാല്യത്തില്‍ നിന്നും യൗവ്വനത്തിലേക്കെത്തുമ്ബോഴും, തന്റെ വ്യക്തി ജീവിതത്തിലും മാനസിക സംഘര്‍ഷം അതുണ്ടാക്കുന്നുവെന്ന തിരിച്ചറിവില്‍ നിന്ന്, വിവാഹം എന്ന സാമൂഹിക ചട്ടക്കൂടില്‍ നിന്ന്, അത് ഭേദിച്ച് പുറത്ത് വരികയും തന്റെ മനസ്സില്‍ നിന്നും ശരീരത്തില്‍ നിന്നും അതിനെ വേരോടെ പിഴുതെറിഞ്ഞ് വിജയം നേടുകയും ചെയ്യുന്നു പെണ്‍കുട്ടി.
കഥ,നിര്‍മാണം: സവിത വി. സോമന്‍,ഡി ഒ പി : പ്രവീണ്‍ മോഹന്‍, ബിജിഎം: വിഷ്ണു ശിവന്‍,ഗായിക: ഡോ.ശ്രീരഞ്ജിനി കോടമ്ബള്ളി, ഗാനരചന സംഗീത സംവിധാനം: പ്രവീണ്‍ സാവ്സണ്‍,കലാ സംവിധാനം: സൊണാല്‍.പി.എസ്,
എഡിറ്റിംഗ്: പ്രവീണ്‍ മോഹന്‍,ബിജിഎം (ഗാനം): അഷ്റഫ് മഞ്ചേരി,വയലിന്‍: കോടമ്ബള്ളി ഗോപകുമാര്‍.
വീഡിയോ കാണാം: https://youtu.be/MnhbIfX7Prs
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

