Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി

Kairali News 5 years ago

പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ പിടികൂടി. കോയമ്ബത്തൂര്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. അരക്കിലോ സ്വര്‍ണ്ണ ബിസ്ക്കറ്റുകളാണ് പിടികൂടിയത്. കോയമ്ബത്തൂര്‍ സ്വദേശിയായ സുധാകര്‍ ദാമോദറിനെയാണ് ആര്‍പിഎഫ് പിടികൂടിയത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഉച്ചയ്ക്കെത്തിയെ കേരള എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്നു.

സ്വര്‍ണ്ണ ബിസ്ക്കറ്റുകള്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ കടത്താനായിരുന്നു ശ്രമം.ആന്ധ്രാപ്രദേശില്‍ കോയന്പത്തൂരില്‍ എത്തിച്ച ശേഷം ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തുകയായിരുന്നു.

തൃശൂരിലെ ജ്വല്ലറിയിലേക്കാണ് സ്വര്‍ണ്ണം കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.

ആര്‍പിഎഫ് ഇയാളെ കസ്റ്റംസിന് കൈമാറി. സംഭവത്തില്‍ തൃശൂര്‍, കോയന്പത്തൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News