Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലാരിവട്ടം പാലം: ഭാരപരിശോധന പൂര്‍ത്തിയായി; നാളെ സംസ്ഥാന സര്‍ക്കാറിന് കൈമാറും

പാലാരിവട്ടം പാലം: ഭാരപരിശോധന പൂര്‍ത്തിയായി; നാളെ സംസ്ഥാന സര്‍ക്കാറിന് കൈമാറും

Kairali News 5 years ago

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധന പൂര്‍ത്തിയായി. രണ്ട് സ്പാനുകളിലായി 24 മണിക്കൂര്‍ നടത്തിയ ഭാര പരിശോധന ബുധനാ‍ഴ്ചയാണ് പൂര്‍ത്തിയായത്

24 മണിക്കൂര്‍ നിരീക്ഷിച്ചശേഷം വെള്ളിയാഴ്ച റിപ്പോര്‍ട്ട് ആര്‍ബിഡിസികെയ്ക്കും (റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ് കോര്‍പറേഷന്‍ ഓഫ് കേരള) സംസ്ഥാന പൊതുമരാമത്തുവകുപ്പിനും കൈമാറും.

റിപ്പോര്‍ട്ട് വിലയിരുത്തി പൊതുമരാമത്തുവകുപ്പും ആര്‍ബിഡിസികെയും നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കും. അനുകൂല മറുപടി ലഭിച്ചാല്‍ വെള്ളിയാഴ്ചതന്നെ പാലം സര്‍ക്കാരിന് കൈമാറാനാണ് കരാറുകാരുടെ തീരുമാനം.

ഇരുപത്തേഴിനാണ് ഭാരപരിശോധന ആരംഭിച്ചത്. പാലത്തിന്റെ 35, 22 മീറ്റര്‍ നീളമുള്ള സ്പാനുകളിലാണ് ഭാരപരിശോധന നടന്നത്. ആദ്യം 35 മീറ്റര്‍ സ്പാനില്‍ പരിശോധന പൂര്‍ത്തിയായി. ഇത് വിജയിച്ചതിനുപിന്നാലെ 22 മീറ്റര്‍ സ്പാനിലും പരിശോധന നടത്തി. ബലക്കുറവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

സര്‍ക്കാര്‍ അനുമതിയോടെ ഈ ആഴ്ചതന്നെ പാലാരിവട്ടം പാലം തുറന്നുനല്‍കാനാകും. വഴിവിളക്കുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. റീ ടാറിങ് ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. പുനര്‍നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജൂണ്‍വരെ സമയം നല്‍കിയിരുന്നെങ്കിലും മൂന്നുമാസംമുമ്ബേ പണി തീര്‍ക്കാനായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News