Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാലോട് നവോദയ വിദ്യാലയത്തില്‍ ഫാൻ പൊട്ടിവീണ് അപകടം; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

പാലോട് നവോദയ വിദ്യാലയത്തില്‍ ഫാൻ പൊട്ടിവീണ് അപകടം; വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kairali News 18 hrs ago

പാലോട് ജവഹർ നവോദയ വിദ്യാലയത്തിലെ മെസ് ഹാളില്‍ ഫാൻ പൊട്ടിവീണ് രണ്ട് വിദ്യാർഥികള്‍ക്ക് പരുക്കേറ്റു. മെസ് ഹാളിലുണ്ടായിരുന്ന വിദ്യാർഥികള്‍ക്കിടയിലേക്കാണ് ഫാനിന്റെ ലീഫ് പൊട്ടിവീണത്.

ഫാനിന്റെ ലീഫ് തലയില്‍ പതിച്ചാണ് രണ്ട് വിദ്യാർഥികള്‍ക്ക് പരുക്കേറ്റത്. ഇതില്‍ ഒരാളുടെ മൂക്കിലാണ് ലീഫ് പതിച്ചത്. വിദ്യാർഥിക്ക് ചെറിയ പരുക്കാണ് സംഭവിച്ചത്.

സംഭവം ഉണ്ടായതിനെ തുടർന്ന് പരുക്കേറ്റ വിദ്യാർഥികളെ അടിയന്തരമായി വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നല്‍കി. സംഭവം വിദ്യാലയത്തില്‍ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഫാൻ എങ്ങനെയാണ് പൊട്ടിവീണതെന്നും സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 റിയാദില്‍ മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

ENGLISH SUMMARY: Two students were injured after a ceiling fan blade fell inside the mess hall of Jawahar Navodaya Vidyalaya in Palode. The incident occurred while students were present in the mess hall. The fan blade reportedly fell on the heads of two students, with one student sustaining a minor injury to the nose.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News