പന്തളത്ത് കരിങ്ങാലി പുഞ്ചയില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയ യുവാവിന്റെ മൃതദേഹം ലഭിച്ചു. മുടിയൂർക്കോണം ചെറുമല പ്ലാവിളയില്‍ പാലനില്‍ക്കുന്നതില്‍ വടക്കേതില്‍ ലെനില്‍ മുരളിയുടെ (32) മൃതദേഹമാണ് ലഭിച്ചത്.
ഫയർ ഫോഴ്സ് സംഘവും സ്‌കൂബാ ടീമും ചേർന്നു നടത്തിയ പരിശോധനയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പന്തളം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ലെനിൻ്റെ വീട് സമീപത്ത് ഉള്ള പുഞ്ചയില്‍ നീന്തുന്നതിടെ ആണ് യുവാവ് മുങ്ങിപ്പോയത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.
english summary: The body of the young man who drowned while swimming in Karingali Puncha, Pandalam, has been recovered. The deceased is Lenil Murali (32), son of Palanilkkunnathil Vadakkethil, residing at Plavila, Cherumala, Mudiyurkonam. The body was found during a search operation conducted jointly by the Fire Force and a scuba team.

