ജെൻസിക്കാലത്തിലേക്ക് ലോകം മാറുന്നതിനൊപ്പം സോഷ്യല്‍ ലോകത്ത് ഇക്കാലമത്രയും ഉപയോഗിച്ചിരുന്ന വാക്കുകളിലും ഏതാണ്ടൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ട്.
ആരോഗ്യരംഗത്തും ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ ലോകം കീഴടക്കിയിരിക്കുന്നത് ആല്‍മണ്ട് മോംമും ബട്ടർ മോംമുമാണ്.
സാമൂഹ്യ മാധ്യമങ്ങളില്‍, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമില്‍ ഏറെ വിമർശനം നേരിടുന്ന വിഭാഗമാണ് ആല്‍മണ്ട് മോം. ആരോഗ്യത്തെക്കുറിച്ചുള്ള അമിതമായ ആശങ്കയാണ് ഇവരില്‍ കണ്ടുവരുന്ന പ്രത്യേകത. ഭാരം കുറയ്ക്കുന്നതിലും ഡയറ്റ് പാലിക്കുന്നതിലും ഇവർ ശ്രദ്ധ നല്‍കുന്നുണ്ട്. വിശക്കുന്നുവെന്ന് പറയുമ്പോള്‍ രണ്ട് ബദാം ചവച്ചു കഴിയ്ക്കൂവെന്ന് പറയുന്നതില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞ് വന്നത്. ഇത് കുട്ടികളില്‍ ഭക്ഷണത്തോടുള്ള അമിതമായ പേടിയുണ്ടാക്കാനും എപ്പോഴും മെലിഞ്ഞിരിക്കണമെന്ന തെറ്റിദ്ധാരണയുണ്ടാക്കിയെടുക്കുകയും ചെയ്യുന്നു.
പെർഫ്യൂമിന്റെ സുഗന്ധം പെട്ടെന്ന് അങ്ങ് പോകുന്നോ ? ദിവസം മുഴുവൻ നിലനില്‍ക്കാൻ ഇതാ ചില ടിപ്പുകള്‍
ആല്‍മണ്ട് മോം എന്ന സങ്കല്‍പ്പത്തിന് നേരെ വിപരീതമായ നില്‍ക്കുന്ന സങ്കല്‍പ്പമാണ് ബട്ടർ മോം. ഭക്ഷണം ആസ്വദിച്ച് കഴിക്കണമെന്ന പക്ഷക്കാരാണിവർ. വെണ്ണയോ നെയ്യോ ഒക്കെ ചേർത്ത് രുചികരമായ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുന്നത് ഇവരെയും സംതൃപ്തരാക്കുന്നു. കുട്ടികളില്‍ ഭക്ഷണവുമായി ഒരു ആരോഗ്യകരമായ ബന്ധമുണ്ടാക്കിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. കലോറിയേക്കാള്‍ ഭക്ഷണത്തിന്റെ രുചിയ്ക്കും പോഷക ഗുണങ്ങള്‍ക്കുമാണ് ഇവർ പ്രാധാന്യം നല്‍കുന്നത്.
ആല്‍മണ്ട് മോം’ എന്നത് ഒരു നെഗറ്റീവ് ലേബലായാണ് പലപ്പോഴും ഉപയോഗിക്കുന്നത്. എന്നാല്‍ ‘ബട്ടർ മോം’ എന്നത് ഭക്ഷണത്തെ നിയന്ത്രിക്കാതെ സ്നേഹത്തോടെയും മിതത്വത്തോടെയും കാണുന്ന ഒരു പുതിയ രീതിയാണ്.

