പശ്ചിമ ബംഗാളില്‍ സിപിഐഎം പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം അഴിച്ചുവിട്ട് ബിജെപി. ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പൊതുസമ്മേളനത്തിന് നേരെയാണ് ബിജെപി അക്രമം അഴിച്ചുവിട്ടത്.
പൊലീസ് നോക്കി നില്‍ക്കെ അക്രമികള്‍ സ്റ്റേജ് തല്ലി തകർത്തു. ബിജെപി അക്രമത്തില്‍ നിരവധി പ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജിയുടെ പരിപാടികള്‍ക്ക് സർക്കാർ അനുമതി നിഷേധിച്ചു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബിരാട്ടിയില്‍ ആണ് സിപിഐഎമ്മും എസ്‌എഫ്‌ഐയും ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിച്ച പൊതുസമ്മേളനത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ വ്യാപക അക്രമം അഴിച്ചു വിട്ടത്. അക്രമത്തില്‍ നിരവധി സിപിഐഎം, എസ്‌എഫ്‌ഐ പ്രവർത്തകർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
‘ശക്തമായ യുവജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ഷഹീദ് ഭഗത് സിങ് ഭവൻ ഊർജം പകരും’; ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് എം എ ബേബിപൊലീസിൻ്റെ സാന്നിധ്യത്തില്‍ ബിജെപി പ്രവർത്തകർ സ്റ്റേജ് തകർത്തു. സ്റ്റേജില്‍ പ്രസംഗിച്ചു കൊണ്ടിരുന്ന ദീപ്ഷിത ധർനെ കസേര എറിഞ്ഞു ആക്രമിച്ചു. അക്രമത്തില്‍ സിപിഐഎം നോർത്ത് 24 പർഗാനാസ് ജില്ലാ കമ്മിറ്റി അംഗം ശിവശങ്കർ ഘോഷിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
അക്രമികള്‍ ഗാന്ധിജിയുടെ ചിത്രത്തിന് നേരെ മുട്ടയും, ചെരുപ്പും എറിഞ്ഞെന്നും സിപിഐഎം നേതാക്കള്‍ പറഞ്ഞു. അതേസമയം, അക്രമം നടത്തിയത് ബിജെപി പ്രവർത്തകർ അല്ലെന്നാണ് ബിജെപി നേതൃത്വത്തിൻ്റെ വാദം. ബിരാതിയിലെ അക്രമങ്ങള്‍ക്ക് പിന്നാലെ ബീർഭൂമിലും രാഷ്ട്രീയ സംഘർഷം പുകയുകയാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി പങ്കെടുക്കേണ്ടിയിരുന്ന രണ്ട് പ്രധാന പൊതുയോഗങ്ങള്‍ക്ക് അവസാന നിമിഷം ഭരണംകൂടം അനുമതി നിഷേധിച്ചു.

