പത്തനംതിട്ട ജില്ലയിലെ മിന്നല്‍ പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കെഎസ്‌ഇബി. വടശ്ശേരിക്കര, റാന്നി പെരുനാട്, റാന്നി സൗത്ത്, കോഴഞ്ചേരി, ആറന്മുള, വകയാർ, കോന്നി, അയിരൂർ സെക്ഷനുകളുടെ പരിധിയിലാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.
സുരക്ഷാ കാരണങ്ങളാല്‍ നിരവധി ട്രാൻസ്ഫോർമറുകളും ഫീഡറുകളും ഓഫ് ചെയ്യേണ്ടി വന്നെന്നും കെഎസ്‌ഇബി അറിയിച്ചു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഴുവൻ ജീവനക്കാരെയും ഫീല്‍ഡില്‍ വിന്യസിച്ചു. പ്രളയസമാനമായ സാഹചര്യമാണ് ഉണ്ടായത്.
സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിച്ചതിനുശേഷം ഘട്ടം ഘട്ടമായി വൈദ്യുതി പുനസ്ഥാപിക്കുമെന്നും കെഎസ്‌ഇബി വ്യക്തമാക്കി.
: പുനർജനി കേസ്;’എന്താടിസ്ഥാനത്തിലാണ് കേസ് അവസാനിപ്പിച്ചത്? അടിയന്തരമായി തീരുമാനം പുനഃപരിശോധിക്കണം’: പിണറായി വിജയൻ
അതേസമയം, സംസ്ഥാനത്ത് പെയ്ത അതിശക്തമായ മഴയില്‍ കോട്ടയം, ഇടുക്കി, പത്തനംത്തിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. വിവിധ ഇടങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ടായി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് 4 മരണവും റിപ്പോർട്ട് ചെയ്തു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ‍് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്.

