Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

പത്തനംതിട്ടയിലും ഷിഗെല്ല; എഴിക്കാട് ഉന്നതിയിലെ പത്തുവയസുകാരിക്ക് രോഗബാധ

Kairali News 3 weeks ago

ത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്. ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ എഴിക്കാട് ഉന്നതിയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തും. വിദ്യാർഥിനി പഠിച്ച സ്കൂളിലും രോഗം പടർന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ പരിശോധന നടത്തും.

അതേസമയം സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കഴിഞ്ഞ ദിവസം ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ജില്ലയില്‍ നാല് പേർക്കും പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ജൂണ്‍ മാസം മുതല്‍ മാത്രം സംസ്ഥാനത്ത് 216 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

ബിജെപി സർക്കാരാണ് കേരളം ഭരിക്കുന്നതെന്നാണോ കരുതിയിരിക്കുന്നത്?; വി ഡി സതീശന് കെ സി വേണുഗോപാലിന്റെ പരോക്ഷ വിമർശനം

294 പേർക്കാണ് ഈ വർഷം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൂടുതല്‍ ജില്ലകളിലേക്ക് രോഗം പടരുന്നതായാണ് കണ്ടെത്തല്‍. മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയില്‍ വൻ വർധനവാണ് ഉണ്ടാകുന്നത്.

A 10-year-old child from Ezhikkad in Pathanamthitta has tested positive for Shigella and is currently undergoing treatment at Kozhencherry District Hospital.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News