ഇന്ത്യൻ ഫുട്ബോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ തകർച്ചയിലേക്ക് കൂപ്പ് കുത്തുമ്പോള്‍ ബ്രസീലുമായുള്ള സൗഹൃദ മത്സരത്തിന് വേണ്ടി വൻ തുക മുടക്കുന്നത് വിമർശിച്ച് മുൻ താരം ബൈചുങ് ബുട്ടിയ.ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ വച്ച് ബ്രസീല്‍ ടീം ഇന്ത്യയ്‌ക്കെതിരായ പ്രദർശന മത്സരത്തില്‍ കളിക്കാനിരിക്കെ ആണ് സംഘടകർക്കെതിരെ വിമർശനവുമായി താരം എത്തിയത്.
പട്ടിണി പാവമായ ഒരു വ്യക്തി മകന്റെ കല്യാണത്തിന് നൃത്തം ചവിട്ടാൻ ഷാറുഖ് ഖാനെ പണം മുടക്കി വിളിക്കുമോ എന്ന് അദ്ദേഹം ആരാഞ്ഞു.
: വിരുദ്ധ ദിശകളില്‍ നീങ്ങി നിഫ്റ്റിയും സെൻസെക്‌സും; വൻ ഇടിവ് രേഖപ്പെടുത്തി എല്‍ഐസി
ടാറ്റ അടക്കമുള്ള പ്രമുഖർ ഇന്ത്യൻ ഫുട്ബോളില്‍ നിന്ന് പിൻവാങ്ങുകയാണെന്ന് മുൻ ഇന്ത്യൻ താരം പരിതപിച്ചു. വ്യവസായ ഭീമന്മാരായ ടാറ്റ തങ്ങളുടെ ടീമായ ജംഷഡ്‌പൂർ എഫ് സി നിർത്തലാക്കാൻ ഒരുങ്ങുന്നതിനെ പറ്റിയാണ് തരാം സൂചിപ്പിച്ചത്. സീനിയർ ടീമുകളുടെ മോശം പ്രകടനത്തിന് പിന്നാലെ ജൂനിയർ ടീമുകള്‍ പോലും അന്താരാഷ്ട്ര ടൂര്ണമെന്റുകളിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെടുകയാണെന്ന് അദ്ദേഹം വിലപിച്ചു. നേരത്തെ, ഇന്ത്യൻ താരം നിഖില്‍ പൂജാരിയും സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു. ബ്രസീലുമായി ഒരു സൗഹൃദ മത്സരണം കളിക്കുന്നത് കൊണ്ട് രാജ്യത്തെ ഫുട്ബോളിന് യാതൊരു ഗുണവും ഉണ്ടാകില്ലെന്ന് ഐഎസ്‌എല്ലില്‍ ബംഗളുരുവിലെ പ്രതിനിധീകരിക്കുന്ന താരം പറഞ്ഞിരുന്നു.

