Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പേട്രിയറ്റ് ടോം ക്രൂസ് സിനിമകളെക്കാള്‍ ഗംഭീരം'; വിദേശ വനിതയുടെ റിവ്യൂ ശ്രദ്ധനേടുന്നു

'പേട്രിയറ്റ് ടോം ക്രൂസ് സിനിമകളെക്കാള്‍ ഗംഭീരം'; വിദേശ വനിതയുടെ റിവ്യൂ ശ്രദ്ധനേടുന്നു

Kairali News 3 weeks ago

നീണ്ട വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച സിനിമയാണ് 'പേട്രിയറ്റ്'.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തില്‍ ഒരു ബെഞ്ച് മാർക്കാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ആദ്യ ദിനം ആഗോള തലത്തില്‍ 29.37 കോടി നേടിയ ചിത്രം തിയേറ്ററുകളില്‍ മുന്നേറുകയാണ്.

ഇപ്പോഴിതാ 'പേട്രിയറ്റി'നെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു വിദേശ വനിതയുടെ റിവ്യൂവാണ് എങ്ങും ചർച്ചയാകുന്നത്. 'പേട്രിയറ്റ്' ഗംഭീര സിനിമയെന്നാണ് ഇവരുടെ റിവ്യൂ. ടോം ക്രൂസ് സിനിമകളെക്കാള്‍ ഗംഭീരമാണ് ചിത്രമെന്നും ഇവർ വീഡിയോയില്‍ പറയുന്നുണ്ട്.

'ദി ലാസ്റ്റ് ടെനന്റ്' യൂട്യൂബില്‍ തരംഗമാകുന്നു; ഇർഫാൻ ഖാന്റെ 25 വർഷമായി പെട്ടിയിലായിരുന്ന സിനിമ

റിനില്‍ ജിജോ എന്ന മലയാളി വ്ലോഗർ ആണ് സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. സിനിമയുടെ മ്യൂസിക്, കഥ, പ്രകടനങ്ങള്‍ എല്ലാം ഇഷ്ടമയെന്നും മികച്ചതാണെന്നും വിദേശ വനിത അഭിപ്രായപ്പെടുന്നു. നമ്മളെപ്പോലെ തന്നെ നമ്മുടെ കഥകള്‍ സ്വീകരിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് റിനില്‍ ജിജോ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്.

ആന്റോ ജോസഫ്, കെ ജി അനില്‍കുമാർ എന്നിവർ ചേർന്നാണ് പേട്രിയറ്റ് നിർമിച്ചിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിർമാണം. നയൻതാര, രേവതി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍ തുടങ്ങി വൻ താരനിരയും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News