Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെട്രോള്‍ ഇല്ലെങ്കിലും നോ ടെൻഷൻ; നിരത്ത് കീഴടക്കാൻ രാജ്യത്തെ ആദ്യത്തെ പ്ലഗ് ഇൻ ഹൈബ്രിഡ് കാര്‍

പെട്രോള്‍ ഇല്ലെങ്കിലും നോ ടെൻഷൻ; നിരത്ത് കീഴടക്കാൻ രാജ്യത്തെ ആദ്യത്തെ പ്ലഗ് ഇൻ ഹൈബ്രിഡ് കാര്‍

Kairali News 2 days ago

പെട്രോള്‍ ഡീസല്‍ വില വ‍‍‍ർദ്ധനവ് രാജ്യത്തെ ജനങ്ങള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഇതിനൊപ്പം തന്നെ കാറുകള്‍ക്ക് വില കൂടിയതും ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ഇന്ത്യക്കാർക്കായി പുതിയ പ്ലഗ് ഇൻ ഇലക്‌ട്രിക് കാർ അവതരിപ്പിച്ചുക്കൊണ്ട് ചൈനീസ് കമ്പനി രംഗത്ത് വന്നിരിക്കുന്നത്.

ചൈനീസ് വാഹന കമ്പനിയായ ബിവൈഡി ഈ സൂപ്പർ കാറുകള്‍ ഇന്ത്യൻ നിരത്തുകള്‍ക്കായി അവതരിപ്പിക്കുന്നത്. ഈ വാർത്ത വാഹനപ്രേമികളെയാകെ ആവേശത്തിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലാകെ ചർച്ചയായിരുന്നു ഈ കാറിന്റെ വരവ്. ഇന്ത്യൻ വിപണിയിലെ ആദ്യ പ്ലഡ് ഇൻ ഹൈബ്രിഡ് മോഡലാണ് ബിവൈഡി അവതരിപ്പിക്കുന്നത്.

; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ ഇനി താമരശേരി ചുരം കയറരുത്; നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

കാർ വിപണിയില്‍ ഉടനെത്തുമെന്ന പ്രഖ്യാപനം വാഹനപ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്. ജൂണ്‍ 9ന് ആയിരിക്കും ഇന്ത്യൻ വിപണിയിലേക്ക് ഈ സൂപ്പർ താരമെത്തുന്നത്. എന്നാല്‍ ഏത് മോഡലായിരിക്കും എന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ആഭ്യന്തര വിപണിയ്ക്ക് യോജിച്ച മോഡലാവുമെന്നത് ഉറപ്പാണ്.

ഈ കാറില്‍ പരാമ്പരാഗത എൻജിനും പുതിയ ഇലക്‌ട്രിക് കാറുകളുടെ സജ്ജീകരണങ്ങളും ഒരുപോലെ പ്രവർത്തിക്കും‌. ഇവിയുടെ കാര്യക്ഷമതയും പ്രവർത്തന ചെലവ് കുറവുമായത് കൊണ്ട് തന്നെ റേഞ്ചിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട. 7.8kwh അല്ലെങ്കില്‍ 18kwh ബാറ്ററിയും ജോഡിയാക്കി 1.5 ലിറ്റർ നാച്ചുറലി ആക്സിലറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ബിവൈഡി കാറുകള്‍ക്ക് ലഭിക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News