കേരളത്തില്‍ തെരഞ്ഞെടുപ്പ് ചൂട് ഓരോ ദിവസവും വർധിച്ചുവരുകയാണ്. ഇടതുമുന്നണി സ്ഥാനാർഥികളെല്ലാം പ്രചാരണത്തില്‍ ബഹുദൂരം മുന്നിലുമാണ്.
എല്ലാ മണ്ഡലങ്ങളിലും മികച്ച പോരാട്ട കാഴ്ച വയ്ക്കാൻ ഒരുങ്ങുകയുമാണ് ഇടതുപക്ഷം. പെരൂമ്പാവൂർ മണ്ഡലത്തില്‍ ഇത്തവണ തീപാറും പോരാട്ടമാണ് നടക്കാൻ പോകുന്നത്. സർക്കാരിൻ്റെ വികസനക്ഷേമ പ്രവർത്തനങ്ങള്‍ മുൻനിർത്തിയാണ് ഇത്തവണ എല്‍ഡിഎഫ് സ്ഥാനാർഥി പെരുമ്പാവൂരിലും ജനങ്ങളിലേക്കിറങ്ങുന്നത്.
മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ഉറപ്പിച്ചാണ് എല്‍ഡിഎഫ് സ്ഥാനാർഥി ബേസില്‍ പോളിൻ്റെ പടയോട്ടം. സി പി ഐ എമ്മിനും കോണ്‍ഗ്രസിന് ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് പെരുമ്പാവൂർ. 1957 മുതല്‍ 2021 വരെ നടന്ന തെരഞ്ഞെുപ്പുകളില്‍ 8 തവണ വീതം എല്‍ ഡി എഫിനെയും യു ഡി എഫിനെയും പിന്തുണച്ചു. സിറ്റിംഗ് എം എല്‍ എ ആയ എല്‍ദോസിൻ്റെ പേര് വെട്ടി മനോജ് മൂത്തേടത്തിനെയാണ് UDF രംഗത്തിറക്കിയത്.
അതേസമയം ഇത്തവണ സ്ഥാനാർഥി നിർണയത്തിലടക്കം ഉണ്ടായ വലിയ തർക്കം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ലൈഗിംഗാതിക്രമ കേസ് എന്നിവയൊക്കെ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി തീർത്തിട്ടുണ്ട്.
10 വർഷം UDF മണ്ഡലത്തില്‍ പ്രതിനിധാനം ചെയ്തിട്ടും നാടിൻ്റെ വികസനത്തിന് എം എല്‍ എ എന്ത് ചെയ്തു എന്ന ചോദ്യവും ഉയരുന്നുണ്ട്. അതിനാല്‍ പെരുമ്പൂരില്‍ മാറ്റത്തിൻ്റെ കാറ്റ് വീശുമെന്ന് LDF സ്ഥാനാർത്ഥി ബേസില്‍ പോള്‍ ഉറപ്പിച്ചു കഴിഞ്ഞു

