Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്രൈഡ് ചിക്കനല്ല, ഫ്രൈഡ് പൊട്ടറ്റോ; 10 മിനിറ്റ് മതി, ടേസ്റ്റി സ്നാക്ക് റെഡി

ഫ്രൈഡ് ചിക്കനല്ല, ഫ്രൈഡ് പൊട്ടറ്റോ; 10 മിനിറ്റ് മതി, ടേസ്റ്റി സ്നാക്ക് റെഡി

Kairali News 4 months ago

അടുക്കളയില്‍ രണ്ട് ഉരുളക്കിഴങ്ങ് ഉണ്ടോ? എങ്കില്‍ വെറും 10 മിനിറ്റില്‍ തയ്യാറാക്കാം നല്ല ക്രിസ്പി പൊട്ടറ്റോ സ്നാക്സ്.

ഫ്രൈഡ് ചിക്കൻ തോറ്റുപോകുന്ന നല്ല ഫ്രൈഡ് പൊട്ടറ്റോ എളുപ്പത്തില്‍ ഉണ്ടാക്കാനാവും. വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ടുതന്നെ ഈ ഈവ്നിങ് സ്നാക്ക് റെഡിയാക്കാം.

ആവശ്യമായ സാധനങ്ങള്‍

ഉരുളക്കിഴങ്ങ്: 2 എണ്ണം
മൈദ: 1 കപ്പ്
ചിക്കൻ മസാല (1 ടീസ്പൂണ്‍)
ചില്ലി ഫ്ലേക്സ് (1/2 ടീസ്പൂണ്‍)
ഇഞ്ചി പേസ്റ്റ്/പൊടി (1/4 ടീസ്പൂണ്‍)
വെളുത്തുള്ളി പേസ്റ്റ്/പൊടി (1/2 ടീസ്പൂണ്‍)
കാശ്മീരി മുളകുപൊടി (1/2 ടീസ്പൂണ്‍)
ചാറ്റ് മസാല (1 ടീസ്പൂണ്‍)
സോയ സോസ് (1/2 ടീസ്പൂണ്‍)
ചില്ലി സോസ് (1 ടീസ്പൂണ്‍)
പഞ്ചസാര (1/4 ടീസ്പൂണ്‍)
ഉപ്പ്, വെള്ളം, എണ്ണ – ആവശ്യത്തിന്
കോണ്‍ഫ്ലേക്സ് (പൊടിച്ചത്)

മഴക്കാലത്ത് ഭക്ഷണം വേഗം കേടാവാറുണ്ടോ ? ഈ പൊടിക്കൈകള്‍ പരീക്ഷിക്കൂ

തയ്യാറാക്കുന്ന വിധം

ആദ്യം ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ് ഫ്രഞ്ച് ഫ്രൈസിന്റെ പരുവത്തില്‍ കട്ട് ചെയ്തെടുക്കണം. ഇത് അഞ്ച് മിനിറ്റ് തണുത്ത വെള്ളത്തിലോ ഐസ് വെള്ളത്തിലോ ഇട്ടു‌വെക്കണം. ശേഷം ഉരുളക്കിഴങ്ങ് ആവിയില്‍ 4-5 മിനിറ്റ് മാത്രം വേവിക്കുക. ഉരുളക്കിഴങ്ങ് പകുതി വേവ് മതി, അധികം വെന്തുപോകരുത്.

ഇനി മാവ് തയ്യാറാക്കണം. അതിനായി ഒരു പാത്രത്തില്‍ മൈദയെടുത്ത് അതിലേക്ക് ചിക്കൻ മസാല, ചില്ലി ഫ്ലേക്സ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, സോയ സോസ്, ചില്ലി സോസ്, പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിലേക്ക് കുറച്ച്‌ കുറച്ചായി വെള്ളം ഒഴിക്കാം. അത്യാവശ്യം കട്ടിയുള്ള ബാറ്ററാണ് വേണ്ടത്. ചാറ്റ് മസാല കൂടി ചേർത്താല്‍ രുചി കൂടും.

ഇത് ചരിത്രം! 200 കോടി ക്ലബില്‍ മോഹൻലാലിന്റെ 'ദൃശ്യം 3'

ഇനി പകുതി വേവിച്ച ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ആദ്യം തയ്യാറാക്കിയ മൈദ ബാറ്ററില്‍ മുക്കിയ ശേഷം കോണ്‍ഫ്ലേക്സ് പൊടിയില്‍ നന്നായി പൊതിഞ്ഞെടുക്കണം. ഇനി ഇത് നല്ല ചൂടായ എണ്ണയില്‍ ഇട്ട് വറുത്തെടുക്കുക. തീ ഹൈ ഫ്ലെയിമില്‍ തന്നെ ആയിരിക്കും. നല്ല ഗോള്‍ഡൻ നിറമാകുമ്പോള്‍ എണ്ണയില്‍ നിന്നും മാറ്റാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News