Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫുട്ബോള്‍ ലോകകപ്പിലെ 'വണ്ടര്‍ കിഡ്സ്'

ഫുട്ബോള്‍ ലോകകപ്പിലെ 'വണ്ടര്‍ കിഡ്സ്'

Kairali News 3 weeks ago

ത്തവണത്തെ ഫുട്ബോള്‍ മാമാങ്കത്തില്‍ ഇതിഹാസ താരങ്ങളോടൊപ്പം ലോകം കാത്തിരിയ്ക്കുകയാണ് കൗമാരക്കാരുടെ കളിയ‍ഴകിനെ.

ഒരുപിടി യുവതാരങ്ങളാണ് ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പില്‍ പന്തുതട്ടാനൊരുങ്ങുന്നത്.

2026 ഫിഫാ ലോകപ്പിൻറെ ആരവം അന്തരീക്ഷത്തില്‍ നിറഞ്ഞു തുടങ്ങമ്പോള്‍ ആവേശത്തിലാണ് ഫുട്ബോള്‍ ആരാധകർ. ഇതിഹാസ താരങ്ങള്‍ക്കൊപ്പം പുതു തലമുറയിലെ മിന്നും താരങ്ങളും ഇത്തവണ ബൂട്ടുകെട്ടുന്നു എന്ന സവിശേഷതയും ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പിനുണ്ട്.

ഈ ലോകകപ്പോടെ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറുമെല്ലാം പടിയിറങ്ങുമ്പോള്‍ ഇനി അവരുടെ സ്ഥാനത്തേക്ക് ആരൊക്കെ എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്.

: 20 വർഷത്തെ സ്വപ്നം… ഒരു കിരീടം മാത്രം ബാക്കി! അവസാന ലോകകപ്പിനൊരുങ്ങി റൊണാള്‍ഡോ

ഈ പട്ടികയില്‍ പ്രധാനിയാണ് സ്പാനിഷ് താരം ലാമിൻ യാമല്‍. 18കാരനായ താരം ഇതിനോടകം ഫുട്ബോള്‍ ലോകത്ത് തന്റെ കാല്‍മുദ്ര അടയാളപ്പെടുത്തിക്കഴിഞ്ഞ താരമാണ്. ഇത്തവണ സ്പെയിൻ നിരയില്‍ നിർണ്ണായക ഇംപാക്‌ട് സൃഷ്ടിക്കാൻ യമാലുണ്ടാവുമെന്നുറപ്പാണ്.

അർജന്റീനയുടെ നിക്കോ പാസാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്ന മറ്റൊരുതാരം. റയല്‍ മാഡ്രിഡിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് നിക്കോ പാസ് ശ്രദ്ധേയനാകുന്നത്. മികച്ച ഡ്രിബ്ലിംഗ്, കൃത്യമായ പാസുകള്‍. ബോക്സിന് പുറത്തുനിന്നും ഗോളുകള്‍ കണ്ടെത്താനുള്ള കഴിവാണ് അർജൻറീനിയൻ കോച്ച്‌ പാസിനെ ശ്രദ്ധിക്കാനിടയായത്.

 നിക്കോ പാസ്

: ഫുട്ബോള്‍ ആരാധകരെ ഞെട്ടിക്കാൻ 2026 ലോകകപ്പ്! ഫൈനലില്‍ പോലും വലിയ മാറ്റം; അറിയാം പുതിയ പ്രത്യേകതകള്‍

ഫ്രഞ്ച് ടീമിലുപ്പെട്ട വാറൻ സെയ്‌ർ-എമറിയും ഈ ലോകകപ്പിലെ പ്രധാന താരമാണ്. സെൻട്രല്‍ മിഡ്ഫീല്‍ഡർ / ഡിഫൻസീവ് മിഡ്ഫീല്‍ഡർ എന്നീ പൊസിഷനില്‍ കളിക്കുന്ന അദേഹം പിഎസ്ജിയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തില്‍ പ്രധാന പങ്കുവെച്ച വ്യക്തികൂടിയാണ് വാറൻ-സെയ്ർ- എമറി.

 വാറൻ സെയ്‌ർ-എമറി

ബ്രസീലിന്റെ എൻഡ്രിക്കാണ് മറ്റൊരു താരം. ബ്രസീലിന്റെ മുന്നേറ്റത്തിന് കരുത്ത് പകരാൻ ഇത്തവണ എൻഡ്രിക്കും ഉണ്ടാകുനമെന്ന പ്രതീക്ഷിയിലാണ് ബ്രസീല്‍ ആരാധകരും ഫുഡ്ബോള്‍ വിദഗ്ദരും.

സ്പെയിന്റെ പെഡ്രിയേയും ഇത്തവണ എല്ലാവരും വലിയ പ്രതീക്ഷയോടെ കാണുന്നത്. സാവി ഹെർണാണ്ടസിന്റെ ശിഷ്യനായ പെ‍ഡ്രി ബാഴ്സലോണക്കായും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മിഡ്ഫീല്‍ഡർ‌ റോളില്‍ തിളങ്ങുന്ന പെഡ്രിക്ക് ഇത്തവണത്തെ സ്പാനിഷ് നിരയില്‍ നിർണ്ണായക റോളുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണത്തെ ഫുട്ബോള്‍ ലോകകപ്പ് കാത്തിരിക്കുകയാണ് യുവത്വത്തിൻറെ മാസ്മരിക പ്രകടനത്തിനായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News