Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎംശ്രീ: ഇത് യുടേണ്‍ സര്‍ക്കാര്‍, ജെബി മേത്തറും അബ്ദുല്‍ വഹാബും വി ഡി സതീശന്റെ കാപട്യത്തെ വലിച്ചുകീറും എന്ന് കരുതിയില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പിഎംശ്രീ: ഇത് യുടേണ്‍ സര്‍ക്കാര്‍, ജെബി മേത്തറും അബ്ദുല്‍ വഹാബും വി ഡി സതീശന്റെ കാപട്യത്തെ വലിച്ചുകീറും എന്ന് കരുതിയില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

Kairali News 3 months ago

പിഎം ശ്രീ പദ്ധതിയില്‍ തുടരെ നുണ പറഞ്ഞ യുഡിഎഫ് സർക്കാരിനെ രൂക്ഷ വിമർശനവുമായി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയില്‍ മറുപടി നല്‍കിയിരുന്നു.

പിന്നാലെയാണ് ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ വിമർശനം.

ഹ്രസ്വകാലത്തില്‍ യൂടേണ്‍ അടിക്കുന്നതിനുള്ള അവാർഡ് വി ഡി സതീശന് കൊടുക്കണം എന്ന് അദ്ദേഹം പരിഹസിച്ചു. സഹതാപം എന്ന വാക്കാണ് ഇപ്പോള്‍ ഉപയോഗിക്കാൻ തോന്നുന്നത്. നഗ്നമായ കളവുകള്‍ പറഞ്ഞ ആളുകളെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കാനാണ്? ജെബി മേത്തറും അബ്ദുല്‍ വഹാബും മത്സരിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചു. പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് കേന്ദ്രം കൃത്യമായി പറ‍‍ഞ്ഞു.

ജെബി മേത്തറും അബ്ദുല്‍ വഹാബും വി ഡി സതീശന്റെ കാപട്യത്തെ വലിച്ചുകീറും എന്ന് കരുതിയില്ല. ജെബി മേത്താറിന്റേത് ആസൂത്രിത നീക്കമാകാം. അവർക്ക് കൂറുള്ളത് ദില്ലിയിലെ ആള്‍ക്കാരോടാകുമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പരിസഹിച്ചു. കേരള സമൂഹത്തോട് മാപ്പ് പറഞ്ഞശേഷം മാത്രമേ പി എം ശ്രീയുമായി മുമ്പോട്ട് പോകാവൂ എന്നും യുഡിഎഫ് സർക്കാരിനോട് അദ്ദേഹം പറഞ്ഞു.

പദ്ധതിയോടുള്ള നിലപാടില്‍ മലക്കംമറിഞ്ഞ മുസ്ലിംലീഗിനെയും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി വിമർശിച്ചു. വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ ഇത്രയും അധഃപതിക്കാൻ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം പി കെ കുഞ്ഞാലിക്കുട്ടി മിണ്ടിയോ എന്നും ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News