Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'പിഎംശ്രീയില്‍ നിന്ന് യുഡിഎഫ് പിന്നോട്ട് പോകില്ലെന്നാണ് മുഖ്യമന്ത്രി സ്ഥാപിക്കാൻ ശ്രമിക്കുന്നത്': ബിനോയ് വിശ്വം

'പിഎംശ്രീയില്‍ നിന്ന് യുഡിഎഫ് പിന്നോട്ട് പോകില്ലെന്നാണ് മുഖ്യമന്ത്രി സ്ഥാപിക്കാൻ ശ്രമിക്കുന്നത്': ബിനോയ് വിശ്വം

Kairali News 5 days ago

പിഎംശ്രീയില്‍ നിന്ന് യുഡിഎഫ് പിന്നോട്ട് പോകില്ലെന്നാണ് മുഖ്യമന്ത്രി സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം.

മുഖ്യമന്ത്രി എല്ലാ ദിവസവും കാണിക്കുന്നത് ബിജെപി വിധേയത്വമാണെന്നും അദ്ദേഹം വിമർശിച്ചു.

സതീശനും ഏതാനും ചിലരും സമ്മതം മൂളി കഴിഞ്ഞു. പിഎംശ്രീയില്‍ നിന്ന് പിന്മാറാനാകില്ലെന്ന വാദം അബദ്ധമാണ്. രാഷ്ട്രീയമായ ഇച്ഛയുണ്ടോ എന്നതാണ് ചോദ്യമെന്നും രാഷ്ട്രീയമായ ഇച്ഛയുണ്ടെങ്കില്‍ എങ്ങനെ പുറത്തു കടക്കാമെന്ന് തങ്ങള്‍ പറഞ്ഞു കൊടുക്കാമെന്നും ബിനോയ് വിശ്വം പരിഹസിച്ചു.

: സന്നദ്ധ പ്രവർത്തകർക്കെതിരായ സണ്ണി ജോസഫിന്റെ പരാമർശം: ദുരിതാശ്വാസ പ്രവർത്തനത്തിന് വരുന്നവരെ അകറ്റുകയല്ല ചേർത്തുനിർത്തുകയാണ് വേണ്ടതെന്ന് എംവി ജയരാജൻ

മുഖ്യമന്ത്രി ആർട്ടിക്കിള്‍ 299 വായിച്ചു നോക്കണമെന്നും രാഷ്ട്രപതിയോ ഗവർണറോ അല്ലാതെ ആര് എന്ത് ഒപ്പിട്ടാലും ഒരു കാര്യവുമില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. എംഒയു വെറും കടലാസ് മാത്രമാണ്. നക്കാപിച്ച കാശിന് വേണ്ടി കേരളത്തിലെ വിദ്യാർഥികളുടെ ഭാവി അപകടപ്പെടുത്തരുത്. എല്‍ഡിഎഫിൻ്റെ തോളത്ത് ചാരി യുഡിഎഫിന്റെ കള്ളക്കളി വേണ്ടെന്നും എല്‍ഡിഎഫ് നയം നടപ്പാക്കാനാണോ യുഡിഎഫിൻ്റെ വരവെന്നും അദ്ദേഹം ചോദിച്ചു.

English Summary

CPI leader Binoy Viswam has criticised the UDF government’s stand on the PM SHRI scheme, alleging that the Chief Minister is trying to project that the government cannot withdraw from the programme. He argued that the claim that Kerala cannot exit the scheme is incorrect, saying that if there is political will, a way out can be found. Viswam also criticised the Chief Minister, alleging that his position reflects political submission to the BJP.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News