Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയനെതിരെ ഉള്ള ഇഡി റെയ്ഡ് മുൻകൂട്ടി തയ്യാറാക്കിയ 'തിരക്കഥ' എന്ന് ബിനോയ് വിശ്വം

പിണറായി വിജയനെതിരെ ഉള്ള ഇഡി റെയ്ഡ് മുൻകൂട്ടി തയ്യാറാക്കിയ 'തിരക്കഥ' എന്ന് ബിനോയ് വിശ്വം

Kairali News 1 week ago

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡിനെതിരെ എല്‍ഡിഎഫ് സെക്രട്ടറിയേറ്റ് മാർച്ചില്‍ ശക്തമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ഇന്ത്യ സഖ്യത്തിന്റെ കാതല്‍ രാഹുല്‍ ഗാന്ധി മറന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഷ്ട്രീയം അറിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയന് കേസുമായി യാതൊരു ബന്ധവും ഇല്ലെന്നും, അദ്ദേഹത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.ഇഡി റെയ്ഡ് മുൻകൂട്ടി തയ്യാറാക്കിയ "തിരക്കഥയും പ്ലാനിംഗും" ആണെന്നും, വീട്ടില്‍ മണിക്കൂറുകളോളം പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി; ശക്തമായ പ്രതിരോധം തീർക്കുമെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

സ്വന്തംപേര്മറന്നുപുതിയപേര്ഇട്ടവിഡിസതീശൻ നെഹ്‌റുവിനെ മറന്നു എന്നുംഅദ്ദേഹംപരിഹസിച്ചു. “ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവ് പറയുന്നു എന്റെ പേര് ദാമോദര മേനോൻ എന്ന്… ജനങ്ങള്‍ക്ക് ഇത് എല്ലാം അറിയാം…. ജനങ്ങള്‍ ഇവരെ തോല്പിക്കും ഞങ്ങള്‍ മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ…” അദ്ദേഹംകൂട്ടിച്ചേർത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News