Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിണറായി വിജയനെതിരെ ഉള്ള ഇഡി റെയ്ഡിനെതിരെ രാജ്യത്താകമാനം പ്രതിഷേധം പടരുന്നു

പിണറായി വിജയനെതിരെ ഉള്ള ഇഡി റെയ്ഡിനെതിരെ രാജ്യത്താകമാനം പ്രതിഷേധം പടരുന്നു

Kairali News 3 weeks ago

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മറ്റ് കേന്ദ്രങ്ങളിലുമുണ്ടായ ഇഡി റെയ്ഡിനെതിരെ കേരളത്തിനകത്തുംപുറത്തും സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു.

ധുരയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അഞ്ച് ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ വൻ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മധുര ജില്ലാ സെക്രട്ടറി ഗണേഷൻ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ദില്ലിയില്‍ നടന്ന സിപിഐഎം പ്രതിഷേധത്തിനിടെ പ്രവർത്തകർക്കെതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ അപലപിച്ച്‌ മധ്യപ്രദേശിലെ ഭോപ്പാലിലും പ്രതിഷേധ പ്രകടനം നടന്നു.

ഇഡി യെ ഉപയോഗിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും കുടുംബത്തെയും ഇടതുപക്ഷത്തെയും വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.തെക്കേ ഗോപുര നടയില്‍ നിന്നും ആരംഭിച്ച പ്രകടനം കേര്‍പ്പറേഷനു മുന്നില്‍ സമാപിച്ചു. പൊതു യോഗം സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എം.എം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ആര്‍.ബിന്ദു ടീച്ചര്‍.സിപിഐ ജില്ലാ സെക്രട്ടറി കെ.ജി ശിവാനന്ദന്‍, എംഎല്‍എ മാരായ എന്‍.കെഅക്ബര്‍,സേവ്യര്‍ ചിറ്റിലപ്പിള്ളി,കെ.കെ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു,ജില്ലയിലെ മറ്റ് നേതാക്കളും,വിവിധ ഘടകക്ഷി നേതാക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ഇഡി കേന്ദ്ര സർക്കാരിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്നും, സംഘപരിവാർ സ്വാധീനത്തിലാണ് കേന്ദ്ര ഏജൻസികള്‍ പ്രവർത്തിക്കുന്നതെന്നും മുൻ മന്ത്രി ആർ. ബിന്ദു ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടം തുടരുന്ന നേതാവാണ് പിണറായി വിജയനെന്നും ആർ. ബിന്ദു കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്നും, രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഇത്തരം നടപടികള്‍ നടക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. പിണറായി വിജയനെതിരെയുള്ള തുടർച്ചയായ ആക്രമണങ്ങള്‍ക്കിടയിലും അദ്ദേഹം പതറാതെ നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ വിശ്വാസ്യതയുടെ തെളിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം എറണാകുളത്ത്സംഘടിപ്പിച്ചപ്രതിഷേധയോഗത്തില്‍പ്രസംഗിച്ചഎംസ്വരാജ്, കേന്ദ്രഏജൻസികളെഉപയോഗിച്ചുരാഷ്ട്രീയപ്രതിയോഗങ്ങളെവേട്ടയാടുന്നരീതിതുടങ്ങിവച്ചതെന്നുപറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News