Dailyhunt
പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം; പൊലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റി പരിശോധന നടത്തി

പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം; പൊലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റി പരിശോധന നടത്തി

Kairali News 1 year ago

ദിവാസി യുവാവ് ഗോകുല്‍ കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റി പരിശോധന നടത്തി.

കേസില്‍ പൊലീസ്‌ കംപ്ലൈന്റ്‌ അതോറിറ്റി ചെയർമാൻ ജസ്റ്റിസ്‌ വി കെ മോഹനൻ സ്‌റ്റേഷനിലെത്തി പരിശോധന നടത്തിയത്. എഫ്‌ഐആറും പോസ്റ്റുമോർട്ടം റിപ്പോർട്ടും സംഭവ സമയത്തെ സിസി ടിവി ദൃശ്യവും അദ്ദേഹം പരിശോധിച്ചു.

'അഞ്ചുലക്ഷം ഒരു ചെറിയ സംഖ്യയല്ല'; വിഴിഞ്ഞം തുറമുഖം കൈവരിച്ച നേട്ടത്തെ കുറിച്ച്‌ മന്ത്രി വി എൻ വാസവൻ

സംഭവ സമയത്ത്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്‌ചയുണ്ടായോ എന്നു കണ്ടെത്തുന്നതിനാണ്‌ പരിശോധനയെന്ന്‌ ജസ്റ്റിസ്‌ വി കെ മോഹനൻ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ല, അതിനാല്‍ നടപടിയെടുക്കാനാകില്ല. കാണ്‍മാനില്ലെന്ന പരാതിയിലാണ്‌ ഗോകുലിനെ സ്‌റ്റേഷനില്‍ എത്തിച്ചതെന്നും ലോക്കപ്പില്‍ അടച്ചതായി കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കല്‍പ്പറ്റ ജെഎഫ്‌സിഎം കോടതിയുടെ മജിസ്റ്റീരിയല്‍ അന്വേഷണവും പുരോഗമിക്കുന്നുണ്ട്‌. കാണാതായ ഗോകുലിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും തിങ്കള്‍ രാത്രിയാണ് കോഴിക്കോട്ടുനിന്ന് കല്‍പ്പറ്റ സ്റ്റേഷനിലെത്തിച്ചത്. ഒന്നിന് രാവിലെ ശൗചാലയത്തില്‍ പോയ ഗോകുല്‍ ധരിച്ചിരുന്ന ഷർട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News