Tuesday, 20 Aug, 7.36 am Kairali News

പ്രധാന വാര്‍ത്തകള്‍
പ്രളയക്കെടുതി; ദുരിതമനുഭവിക്കുന്നവര്‍ക്ക് കേരള പ്രവാസി സംഘത്തിന്റെസഹായം

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കേരള പ്രവാസി സംഘത്തിന്റെ സഹായം. നിലമ്ബൂര്‍ താലൂക്കിലേക്ക് 60 ചാക്ക് അരി പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അയച്ചു.

സി പി ഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഫ്ലാഗ് ഓഫ് ചെയ്തു. കേരള പ്രവാസി സംഘം ജില്ലാ സെക്രട്ടറി വി കെ ഉമ്മര്‍, പ്രസിഡന്‍റ് അഡ്വ. മജീദ്, ട്രഷറര്‍ എം എ നാസര്‍ തുടങ്ങിയവരാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kairali News
Top