പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച അവധി ദിനമായ വെള്ളിയാഴ്ച അബുദാബിയില്‍ ദർബ് ടോള്‍ നിരക്കും പൊതുപാർക്കിംഗ് ഫീസും ഈടാക്കില്ല.
ഓഗസ്റ്റ് 28 വെള്ളിയാഴ്ചയാണ് അബുദാബിയിലെ ദർബ് ടോള്‍ ഗേറ്റുകളില്‍ നിരക്ക് ഒഴിവാക്കുന്നതെന്ന് ക്യു മൊബിലിറ്റി അറിയിച്ചു. സാസ് അല്‍ നഖ്ല്‍, അല്‍ മഖ്ത, റബ്ദാൻ, അല്‍ സാദിയാത്ത് ടോള്‍ ഗേറ്റുകള്‍ ഇതില്‍ ഉള്‍പ്പെടും. ഓഗസ്റ്റ് 29 ശനിയാഴ്ച മുതല്‍ സാധാരണ ടോള്‍ നിരക്ക് പുനഃസ്ഥാപിക്കും.
അതേസമയം, അല്‍ ഖുർം, ഗന്തൂത് ടോള്‍ ഗേറ്റുകളില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ഓരോ ക്രോസിംഗിനും നാല് ദിർഹം നിരക്ക് തുടരും. അബുദാബിയിലെ മള്‍ട്ടി സ്റ്റോറി പാർക്കിംഗ് കെട്ടിടങ്ങള്‍ ഒഴികെയുള്ള പൊതുപാർക്കിംഗ് ഇടങ്ങളിലും വെള്ളിയാഴ്ച ഫീസ് ഉണ്ടാകില്ല.
Related Articles
നബിദിന അവധി: ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയങ്ങള്‍ പ്രഖ്യാപിച്ച് ജി ഡി ആർ എഫ് എ ദുബായ്ശനിയാഴ്ച മുതല്‍ സാധാരണ നിരക്ക് ബാധകമാകും. മള്‍ട്ടി സ്റ്റോറി പാർക്കിംഗ് കെട്ടിടങ്ങളില്‍ പതിവ് നിരക്ക് തുടരും. അബുദാബിയിലെയും അല്‍ ഐനിലെയും കസ്റ്റമർ ഹാപ്പിനസ് സെന്ററുകള്‍ വെള്ളിയാഴ്ച അടഞ്ഞുകിടക്കും. ഓഗസ്റ്റ് 31 തിങ്കളാഴ്ച മുതല്‍ സാധാരണ പ്രവർത്തനം പുനരാരംഭിക്കും. അതേസമയം, ദർബ് ആപ്പ്, വെബ്സൈറ്റ്, TAMM പ്ലാറ്റ്ഫോം തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാകും.

