ഒരു കാർ വാങ്ങുക എന്ന് പറയുന്നത് മിക്കവരുടെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാകും. ആശിച്ച് മോഹിച്ച് അങ്ങനെ വാങ്ങുന്ന കാറിനെ പൊന്നുപോലെ ആകും നമ്മള്‍ കൊണ്ട് നടക്കുക.
ഡ്രീം കാർ സ്വന്തമാക്കിയാല്‍ പിന്നെ അതിനെ മോടി പിടിപ്പിക്കാനാവും സമയം കളയുക. ആക്‌സസറി ഷോപ്പിലേക്ക് പോകുന്നവർ ഈ പറയുന്നത് വാങ്ങാൻ മറക്കരുത് കേട്ടോ.
ഡാഷ്ക്യാമറ
ഡാഷ് ക്യാം നിങ്ങളുടെ ഡ്രൈവിംഗ് റെക്കോർഡുചെയ്യുകയും അപകടങ്ങള്‍, റോഡിലെ മറ്റ് പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ഇൻഷുറൻസ് ക്ലെയിമുകള്‍ എന്നിവയില്‍ വിലപ്പെട്ട തെളിവായി മാറുകയും ചെയ്യും. 2,500 രൂപ മുതല്‍ 30,000 രൂപ വരെയുള്ള വിവിധ തരം ഡാഷ്ക്യാമുകള്‍ ഇന്ന് വാങ്ങാൻ കിട്ടും.
ടയർ ഇൻഫ്ലേറ്റർ
വണ്ടി എവിടെങ്കിലും വെച്ചൊന്നു പഞ്ചറായാല്‍ കാറ്റ് നിറച്ച് സുരക്ഷിതമായി എത്തിച്ചേരാൻ ഉപകാരപ്പെടുന്ന നല്ലൊരു ആക്‌സസറി ആണ് പോർട്ടബിള്‍ ടയർ ഇൻഫ്ലേറ്റർ. 1,200 രൂപ മുതല്‍ 4,500 രൂപ വരെയോ അതില്‍ കൂടുതലോ വിലയില്‍ ഇത് ലഭ്യമാണ്.
ഫ്ലോർ മാറ്റുകള്‍
കാറിനെ വൃത്തിയോടെ സൂക്ഷിക്കാൻ ആണ് ഉദ്ദേശമെങ്കില്‍ ഫ്ലോർ മാറ്റുകള്‍ വാങ്ങാൻ മറക്കരുത്. പ്രത്യേകിച്ച് മഴക്കാലത്ത്. വണ്ടിയുടെ ഇന്റീരിയർ വൃത്തിയാക്കല്‍ ഇത് നല്ലതാണ്. കാർ ഫ്ലോർ മാറ്റുകളുടെ വില 800 രൂപ മുതല്‍ 10,000 രൂപ വരെ ആവാം.
നിങ്ങളുടെ കാറും നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്, ഇത് വെറും തുടക്കം മാത്രം !
സീറ്റ് കവറുകള്‍
കറകളില്‍ നിന്നും, പൊടിയില്‍ നിന്നും, ദിവസേനയുള്ള തേയ്മാനത്തില്‍ നിന്നും സംരക്ഷിക്കാൻ സീറ്റ് കവറുകള്‍ വളരെ സഹായിക്കും. പ്രീമിയം സീറ്റ് കവറുകളാണ് വാങ്ങിയിടുന്നതെങ്കില്‍ അധിക കുഷ്യനിംഗും അതിനൊപ്പം ലഭിക്കും. അതിനാല്‍ അപ്ഹോള്‍സ്റ്ററിക്ക് കാശുമുടക്കുകയാണെങ്കില്‍ അല്‍പം പ്രീമിയം മെറ്റീരിയല്‍ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണേ.
സ്റ്റിയറിംഗ് വീല്‍ കവർ
വേണ്ടെന്ന് കരുതി പലരും അവഗണിക്കുന്ന ഒന്നാണ് സ്റ്റിയറിംഗ് വീല്‍ കവർ. ചൂട്, വിയർപ്പ്, പതിവ് ഉപയോഗം എന്നിവ മൂലമുണ്ടാകുന്ന തേയ്മാനത്തില്‍ നിന്ന് സ്റ്റിയറിംഗ് വീലിനെ ഇത് സംരക്ഷിക്കും. ഒരു സ്റ്റിയറിംഗ് വീല്‍ കവറിന് 250 മുതല്‍ 3,500 രൂപ വരെ വില വരാം.
ബ്ലൈൻഡ് സ്പോട്ട് മിററുകള്‍
വാഹനത്തിന് ചുറ്റുമുള്ള കാഴ്ച്ച മെച്ചപ്പെടുത്തുകയും ബ്ലൈൻഡ് സ്പോട്ടിലൂടെ വരുന്ന വാഹനങ്ങള്‍ കൃത്യമായി കാണാനും ഇവ ഉപകരിക്കും. ഒരു ജോഡി കാർ ബ്ലൈൻഡ് സ്പോട്ട് മിററുകള്‍ക്ക് 150 മുതല്‍ 1,500 രൂപ വരെയാണ് വില.

