ഫഹദ് ഫാസില്‍ നായകനായെത്തുന്ന ഫാന്റസി എന്റർടെയ്‌നർ 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' ഒക്ടോബർ രണ്ടിന് ആഗോളതലത്തില്‍ പ്രദർശനത്തിനെത്തും.
പ്രശസ്ത സംവിധായകൻ എസ്. എസ്. രാജമൗലി അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ശശാങ്ക് യെലേട്ടി ആണ് സംവിധാനം ചെയ്യുന്നത്.
ഫഹദ് ഫാസിലിന്റെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഫാന്റസി, ഹ്യൂമർ, ഹൃദയസ്പർശിയായ മുഹൂർത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ സിനിമാനുഭവമാണ് 'ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍' ഒരുക്കുന്നത്. ചിത്രത്തിലെ ടീസറും ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഫഹദിനൊപ്പം ബാലതാരമായ സാറയുടെ പ്രകടനവും ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസാകും. കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്.
ബാഹുബലി ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില്‍ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Related Articles
അന്ന് ആ സിനിമയില്‍ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു ; ഇന്ന് ദുല്‍ഖർ സിനിമയുടെ സംവിധായകൻഎസ്. എസ്. കാഞ്ചി, ഹംസ അലി എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയത്. ഛായാഗ്രഹണം – ബാലാജി സുബ്രഹ്മണ്യം, എഡിറ്റിംഗ് – പ്രവീണ്‍ ആന്റണി. കൊറിയോഗ്രഫി – സുധൻ, കോസ്റ്റ്യൂം ഡിസൈനർ – രാമ രാജമൗലി.

