Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'രാജമൗലി സാറിനെ എനിക്ക്‌ ചെറിയ പേടിയാണ്': ഗിരീഷ് എ ഡി

'രാജമൗലി സാറിനെ എനിക്ക്‌ ചെറിയ പേടിയാണ്': ഗിരീഷ് എ ഡി

Kairali News 8 hrs ago

മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകനാണ് ഗിരീഷ് എഡി. തൊട്ടതെല്ലാം പൊന്നാക്കിയ, ബോക്സോഫീസിനെ എന്നും വിറപ്പിക്കുന്ന സംവിധായകൻ.

ഗിരീഷ് എഡി സംവിധാനം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 300 കോടിയാണ് വാരിക്കൂട്ടിയത്. ഇപ്പോഴിതാ സംവിധായകൻ രാജമൗലിയെ കുറിച്ചുള്ള ഗിരീഷിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഫഹദ് ഫാസില്‍ നായകനായെത്തുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' സിനിമയുടെ കൊച്ചിയില്‍ വെച്ച്‌ നടന്ന പ്രീ-റിലീസ് ഇവന്റില്‍ വെച്ചാണ് സംഭവം. ചടങ്ങില്‍ ഗിരീഷ് എ.ഡിയെയും വേദിയിലേക്ക് ക്ഷണിക്കുകയുണ്ടായി. അവതാരകയുടെ ചോദ്യത്തിന് മറുപടിയായി ഗിരീഷ് പറഞ്ഞ വാക്കുകള്‍ ആളുകളില്‍ ചിരിപടർത്തി. രാജമൗലി സാർ സെറ്റില്‍ വളരെ കൂളാണെങ്കിലും ഒരു സംവിധായകൻ എന്ന നിലയില്‍ അദ്ദേഹത്തോട് സംസാരിക്കാൻ ചെറിയൊരു പേടി തനിക്ക് തോന്നാറുണ്ടെന്നാണ് ഗിരീഷ് എ ഡി പറഞ്ഞത്.

 ബെത്‌ലഹേം കുടുംബ യൂണിറ്റ് ഇനി ഒടിടിയില്‍: റിലീസ് വിവരങ്ങള്‍ ‘അവരെ വച്ച്‌ പടം ചെയ്യണമെന്നുണ്ട്, മര്യാദയ്ക്ക് പോയിരുന്നവരെ ഇവന്റെ സോണില്‍ കൊണ്ടുവന്ന് നശിപ്പിച്ചുവെന്ന് പറയരുത്’: ഗിരീഷ് എ.ഡി

'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും തിയേറ്ററില്‍ ഒരുമിച്ച്‌ ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു ചിത്രമായിരിക്കുമെന്നും ഗി രീഷ് എഡി കൂട്ടിച്ചേർത്തു. നവാഗതനായ ശശാങ്ക് യെലേട്ടിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദ് ഫാസിലിനൊപ്പം ബാലതാരം സാറയും ഈ ഫാന്റസി ഫാമിലി എന്റർടെയ്‌നറില്‍ പ്രധാന വേഷത്തിലുണ്ട്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴില്‍ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ നിർമ്മാതാക്കളായ ഈ ചിത്രം അവതരിപ്പിക്കുന്നത് രാജമൗലിയാണ്. 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' ഒക്ടോബർ 2-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്കെത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News