Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച്‌ ആള്‍ക്കൂട്ടാക്രമണം; ഒരാള്‍ മരിച്ചു

രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച്‌ ആള്‍ക്കൂട്ടാക്രമണം; ഒരാള്‍ മരിച്ചു

Kairali News 5 years ago

രാജസ്ഥാനിലെ ചിറ്റോഗഡില്‍ പശുക്കടത്ത് ആരോപിച്ച്‌ ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബു ലാല്‍ ഭില്‍. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ സഞ്ചരിച്ച വാഹനം തടഞ്ഞു നിര്‍ത്തിയ അക്രമികള്‍ ഇരുവരെയും മര്‍ദിക്കുകയായിരുന്നു. രാജസ്ഥാനിലെ ബേഗുവില്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് കുറച്ചു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

'ഒരുകൂട്ടം ആളുകള്‍ വാഹനത്തില്‍ പശുക്കളെ കൊണ്ടുപോവുകയായിരുന്ന രണ്ടു പേരെ മര്‍ദ്ദിക്കുന്നുവെന്ന് അര്‍ധരാത്രിയോടെ സ്റ്റേഷനില്‍ വിവരം ലഭിച്ചു. ഞങ്ങള്‍ സംഭവസ്ഥലത്തെത്തുമ്ബോള്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകള്‍ രണ്ടു പേരെ ആക്രമിക്കുന്നത് കണ്ടു.'

- ഐ ജി സത്യവീര്‍ സിംഗ് പറഞ്ഞു.' അക്രമികള്‍ അവരുടെ രേഖകളും മൊബൈല്‍ ഫോണുകളും കൈക്കലാക്കിയിരുന്നു. പൊലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടിപ്പോയി. ഞങ്ങള്‍ അവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ബാബു മരണപ്പെട്ടു. പിന്റുവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു' - അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News