ലോകകപ്പിന് ശേഷം കളത്തില്‍ ഇറങ്ങിയ രണ്ടാം മത്സരത്തില്‍ ബ്രസീലിന് തകർപ്പൻ ജയം. ആതിഥേരായ ഓസ്ട്രേലിയയെ തകർത്താണ് ബ്രസീല്‍ വിജയം സ്വന്തമാക്കിയത്.
രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് കനാറികളുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മുൻ ലോക ചാമ്പ്യന്മാരുടെ തിരിച്ചുവരവ്.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ വാന്‍ഡേഴ്‌സണിലൂടെ ഗോളിലൂടെ സന്ദർശകർ മുന്നിലെത്തി. എന്നാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് കങ്കാരുക്കള്‍ ലീഡ് പിടിച്ചു. 28-ാം മിനിറ്റില്‍ അലസ്സാന്‍ഡ്രോ സര്‍ക്കാറ്റിയിലൂടെ ഒപ്പം എത്തിയ ആതിഥേയർ അഞ്ചു മിനിറ്റുകള്‍ ശേഷം കോണര്‍ മെറ്റ്കാഫിലൂടെ വമ്പൻമാരെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് ഡാനിലോയെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റാഫിഞ്ഞ ബ്രസീലിനെ ഒപ്പമെത്തിച്ചു.
ഏഷ്യൻ ഗെയിംസ്: സ്വർണ മെഡല്‍ ഓടിയെടുത്ത് പെണ്‍ത്തരികള്‍, വനിതകളുടെ 4×400 മീറ്റർ റിലേയില്‍ ചരിത്രനേട്ടംരണ്ടാം പകുതിയില്‍ കൂടുതല്‍ ഉണർന്നു കളിച്ച സന്ദർശകർക്ക് വേണ്ടി 70-ാം മിനിറ്റില്‍ ബ്രൂണോ ഗിമാറസ് ലീഡ് തിരിച്ചു പിടിച്ചു. പത്തു മിനിറ്റുകള്‍ക് ശേഷം വിനീഷ്യസ് ജൂനിയറും പെനാല്‍റ്റിലൂടെ ലക്ഷ്യം കണ്ടതോടെ ബ്രസീല്‍ വിജയം ഉറപ്പിച്ചു.
ഓസ്ട്രേലിയയോട് കഴിഞ്ഞ മത്സരത്തില്‍ സമനില പിടിച്ച ബ്രസീലിന് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ വിജയം. ഒക്ടോബർ മൂന്നിന് കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന അടുത്ത സൗഹൃദ മത്സരത്തില്‍ ബ്രസീലിന്റെ എതിരാളികള്‍ ഇന്ത്യയാണ്.

