Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യൻ ഇതിഹാസ താരം

റിഷഭ് പന്തിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഇന്ത്യൻ ഇതിഹാസ താരം

Kairali News 3 weeks ago

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ രൂക്ഷമായി വിമർശിച്ച്‌ മുൻ ഇന്ത്യൻ താരവും ലോകം കണ്ട ഏറ്റവും മികച്ച സ്പിന്നർമാരില്‍ ഒരാളുമായ രവിചന്ദ്രൻ അശ്വിൻ.സവന്തം യൂട്യൂബ് ചാനലില്‍ ആണ് അശ്വിൻ പന്തിനെ വിമർശിച്ച്‌ രംഗത്ത് എത്തിയത്.

: സമസ്തയുടെ സർക്കുലർ അപരിഷ്കൃതം; സ്ത്രീകള്‍ക്കെതിരായ നിലപാട് തിരുത്തണമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്

താരം നിരുത്തരവാദപരമായി കളിച്ച്‌ പലപ്പോഴും സ്വന്തം വിക്കറ്റ് വലിച്ചെറിയുന്നത് ആണ് അശ്വിനെ ചൊടിപ്പിച്ചത്. ശ്രീലങ്കയ്ക്കെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ രണ്ട് അര്ധസെഞ്ചുറികള്‍ അടക്കം ഭേദപ്പെട്ട പ്രകടനം താരം കാഴ്ചവച്ചെങ്കിലും താരത്തിന്റെ ഷോട്ട് സെലക്ഷനെ പറ്റി വലിയ പരാതി ആണ് ഉള്ളത്. പന്ത് ഒരു അത്ഭുത പ്രതിഭയാണ് എന്ന വാദത്തെയും അശ്വിൻ തള്ളി കളഞ്ഞു. ഇനി അങ്ങനെ പ്രത്യേക പരിഗണന നല്കുന്നുവെങ്കില്‍ തന്നെ അത് പന്തിനു മാത്രമല്ല ടീമിലെ മറ്റ് കളിക്കാർക്കും നല്‍കണം എന്നും അശ്വിൻ പറഞ്ഞു. പന്തിനെ പോലെ പ്രതിഭാശാലിയായ ജയ്സ്വാളിനും ഇതേ പരിഗണന എന്ത് കൊണ്ട് ലഭിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News