കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ ബ്രസീല്‍ സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇന്ത്യയെ തകർത്ത് ബ്രസീല്‍.
ബ്രസീലിനുവേണ്ടി സാമുവേല്‍ ലിനോ 58-ാം മിനുട്ടിലും എക്സ്ട്രാ ടൈമിലും ഓരോ ഗോള്‍ വീതവും എസ്താവോ വില്യൻ 28-ാം മിനുട്ടിലും പെഡ്രോ 42-ാം മിനുട്ടിലും ഗോള്‍വല കുലുക്കി.
വിനീഷ്യസ് ജൂനിയറും മാർകിന്യോയും ഉള്‍പ്പെടെ കളത്തിലിറങ്ങി. ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ട് നിന്ന ബ്രസീലിൻ്റെ കാലുകളിലായിരുന്നു മത്സരം മുഴുവനായും നടന്നത്. എന്നാല്‍ ഇന്ത്യൻ താരങ്ങളും മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ കാത്തിരുന്ന ആരാധകരെ നിരാശരാക്കുകയായിരുന്നു ഇന്ത്യ.
ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും തങ്കത്തിളക്കം; അമൻ സെഹ്‌റാവത്തിന് ഗുസ്തിയില്‍ സ്വർണംആഷിക് കുരുണിയൻ, സഹല്‍ അബ്ദുസ്സമദ്, ബിജോയ് വർഗീസ് എന്നീ മലയാളി താരങ്ങള്‍ ഇന്ത്യയുടെ ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നു. മുഹമ്മജ് സനാനും പിന്നീട് പകരക്കാരനായി ഇറങ്ങി. ഇന്ത്യൻ ഫുട്ബോള്‍ ആരാധകർ ഏറെ കാത്തിരുന്ന മത്സരമായിരുന്നു ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്നത്.
Brazil defeated India 4-0 in the international friendly at Kolkata's Salt Lake Stadium, with goals from Estêvão, Pedro and Samuel Lino.

