Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവര്‍ത്തനം ആരംഭിച്ചു

സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവര്‍ത്തനം ആരംഭിച്ചു

Kairali News 1 month ago

കേവലം വാഗ്ദാനങ്ങള്‍ മാത്രമല്ല അതെല്ലാം പാലിക്കുന്നതാണ് കഴിഞ്ഞ പത്ത് വർഷം ഭരിച്ച ഇടതു സർക്കാരെന്നത് ജനങ്ങള്‍ക്ക് ബോധ്യമുള്ള കാര്യമാണ്.

അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണവും ഇപ്പോള്‍ ജനങ്ങള്‍ മനസിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലാണ് കമ്മീഷൻ പ്രവർത്തിക്കുന്നത്. മുൻ ചീഫ് സെക്രട്ടറി ഡോ വി പി ജോയ് ഐ എ എസ് ചെയർമാനായ കമ്മീഷനില്‍ ശോഭ വി ആർ ആണ് സെക്രട്ടറി.

അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീമതി ശ്രീലത സുകുമാരൻ എന്നിവർ അംഗങ്ങളാണ്. ധനകാര്യ വകുപ്പില്‍ നിന്നുള്ള 12 ജീവനക്കാരെയും വിവിധ ഉത്തരവുകള്‍ പ്രകാരം നിയമിച്ചിട്ടുണ്ട്.

'ദുരന്തബാധിതരുടെ അതിജീവനം ജീവാമൃതം പോലെ ഏറ്റെടുക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടു; അദ്ദേഹത്തിന്റെ ഇച്ചാശക്തി വയനാട് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്'; കെ റഫീഖ്

ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള വിശദമായ പ്രൊഫോമ കമ്മിഷൻ തയ്യാറാക്കി. നിശ്ചിത സമയപരിധിക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കുന്നതിനാവശ്യമായ നടപടികളിലാണ് കമ്മീഷൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News