Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം പാളി; ഗുണഭോക്താക്കള്‍ ദുരിതത്തില്‍

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം പാളി; ഗുണഭോക്താക്കള്‍ ദുരിതത്തില്‍

Kairali News 1 month ago

കേരളത്തില്‍ ക്ഷേമ പെൻഷൻ വിതരണം അവതാളത്തില്‍. പെരുന്നാളിന് മുൻപായി സംസ്ഥാനത്തെ മുഴുവൻ ഗുണഭോക്താക്കള്‍ക്കും പെൻഷൻ എത്തിക്കുമെന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനം പാഴായിരിക്കുകയാണ്.

സഹകരണ ബാങ്ക് അക്കൗണ്ടുകളില്‍ പെൻഷൻ ഫണ്ട് എത്താത്തിനാലാണ് വിതരണം പ്രതിസന്ധിയിലായത്. കഴിഞ്ഞ പത്ത് വർഷത്തിനിടയില്‍ ആദ്യമായാണ് സംസ്ഥാനത്ത് പെൻഷൻ വിതരണം മുടങ്ങുന്നത്.

:'വി ഡി സതീശൻ കണ്ടോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് ക്ലിഫ് ഹൗസിലേക്ക് മാറാത്തത് എന്തുകൊണ്ട് ?'; എം. സ്വരാജ്

നിലവില്‍ പകുതി പേർക്ക് പോലും പെൻഷൻ തുക വിതരണം ചെയ്യാൻ സാധിച്ചിട്ടില്ല. സഹകരണ ബാങ്കുകള്‍ വഴി പെൻഷൻ വാങ്ങുന്ന ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോള്‍ പൂർണ്ണമായും പ്രതിസന്ധിയിലായിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളിലേക്ക് ആവശ്യമായ പെൻഷൻ ഫണ്ട് സർക്കാർ ഇനിയും പൂർണ്ണമായി കൈമാറിയിട്ടില്ല. കഴിഞ്ഞ പത്ത് വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ ക്ഷേമ പെൻഷൻ വിതരണം ഇത്തരത്തില്‍ അവതാളത്തിലാകുന്നത്. ഉത്സവകാലമായിട്ടും കൈകളില്‍ പണമില്ലാതെ ക്ഷേമ പെൻഷൻ ആശ്രയിച്ച്‌ ജീവിക്കുന്നവർ ദുരിതത്തിലാണ്.

to be updated…

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News