Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഞ്ജു ഷോ! ഐപിഎല്ലില്‍ ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം

സഞ്ജു ഷോ! ഐപിഎല്ലില്‍ ഡല്‍ഹിയെ തകര്‍ത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം

Kairali News 1 month ago

ല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിർണ്ണായക ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സിന് മിന്നുന്ന വിജയം. മലയാളി താരവും ഓപ്പണറുമായ സഞ്ജു സാംസണിന്റെ മികച്ച ബാറ്റിങ്ങാണ് ടീമിനു അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ എട്ട് വിക്കറ്റുകളുടെ വിജയം സമ്മാനിച്ചത്.

156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 17.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം എളുപ്പത്തില്‍ മറികടന്നു. ഓപ്പണർ ആയി ഇറങ്ങിയ സഞ്ജു സാംസണ്‍ 52 പന്തില്‍ പുറത്താകാതെ 87 റണ്‍സ് നേടി. 7 ഫോറും 6 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. കാർത്തിക് ശർമ്മ 31 പന്തില്‍ 41 റണ്‍സ് നേടി പുറത്താകാതെ നിന്നു.

: സ്റ്റബ്സും റിസ്വിയും തിളങ്ങി; ഡല്‍ഹിക്കെതിരെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് 156 റണ്‍സ് വിജയലക്ഷ്യം

നായകൻ റുതുരാജ് ഗായ്ക്വാദും ഉറ്വില്‍ പട്ടേലും വേഗം പുറത്തായെങ്കിലും ചേർന്ന് ഒരുക്കിയ 114 റണ്‍സിന്റെ കൂട്ടുകെട്ട് മത്സരം ചെന്നൈയുടെ പിടിയിലാക്കി. ഈ ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ആറാമതായി. നേരത്തെ ട്രിസ്റ്റൻ സ്റ്റബ്സും സമീർ റിസ്വിയും പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ മികവില്‍ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News