സന്നദ്ധ പ്രവർത്തകർ സ്വന്തം റിസ്‌കിലാണ് വന്നതെന്ന് മന്ത്രി സണ്ണി ജോസഫിന്റെ പരാമർശത്തെ വിമർശിച്ച് എംവി ജയരാജൻ.
സന്നദ്ധ പ്രവർത്തകരെ അവഹേളിക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലെന്ന് എംവി ജയരാജൻ പറഞ്ഞു.
ദുരന്ത സമയത്ത് അപകടങ്ങളില്‍ ഓടിയെത്തുന്നവരാണ് സന്നദ്ധ പ്രവർത്തകർ. ദുരിതാശ്വാസ പ്രവർത്തനത്തിന് വരുന്നവരെ അകറ്റുകയല്ല ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മഴക്കെടുതികള്‍ക്കിടയിലെ പൊന്നാനി വിരുന്നിനെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതിനെ ആരും എതിർക്കുന്നില്ല. മറ്റു പരിപാടികള്‍ റദ്ധാക്കി തിരുവനന്തപുരത്തു നിന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സാന്നിധ്യം തിരുവനന്തപുരത്ത് ഉണ്ടാകണമായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കണമെന്ന് ആരും പറയുന്നില്ല. ഡിസാസ്റ്റർ മാനേജ്മെൻറ് പ്രോട്ടോകോള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും വ്യാപകമായി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയർന്നു വന്നതാണെന്നും എംവി ജയരാജൻ പറഞ്ഞു.
: സ്വന്തം തട്ടകത്തില്‍ കാലിടറി വീണ് ബിജെപി; ബങ്കിപുരില്‍ ചരിത്ര വിജയം നേടി പ്രശാന്ത് കിഷോർ
ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, പിഎം ശ്രീ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. മുഖം വികൃതമായതിന് കണ്ണാടി കുത്തിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് യുഡിഎഫ് എംപിമാർ അവർക്ക് അനുകൂലമായ മറുപടി കിട്ടുമെന്ന് കരുതി പാർലമെൻറില്‍ ചോദ്യം ചോദിച്ചു.
എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധാരണപത്രം മാത്രമാണ് എല്‍ഡിഎഫ് സർക്കാർ ഒപ്പിട്ടതെന്ന് പറഞ്ഞിട്ടുണ്ട്. പണം വാങ്ങിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സത്യം കേരളത്തിലെ എല്ലാവർക്കും ബോധ്യപ്പെട്ടതാണ്. ഒപ്പിട്ടത് കൊണ്ട് പിന്മാറാൻ പറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പച്ച നുണ ആരും വിശ്വസിക്കില്ലെന്നും എംവി ജയരാജൻ വ്യക്തമാക്കി.

