Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സായി സുദര്‍ശൻ ഷോ! പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസ്

സായി സുദര്‍ശൻ ഷോ! പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത് ടൈറ്റൻസ്

Kairali News 1 month ago

ഗുജറാത്ത് ടൈറ്റൻസ് ശക്തരായ പഞ്ചാബ് കിംഗ്സിനെ നാല് വിക്കറ്റിന് തോല്‍പിച്ചു. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 19.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ഓപ്പണർ സായി സുദർശൻ 41 പന്തില്‍ 57 റണ്‍സുമായി ടീമിന് മികച്ച തുടക്കം നല്‍കിയപ്പോള്‍ 23 പന്തില്‍ 40 റണ്‍സുമായി പുറത്താകാതെ നിന്ന വാഷിംഗ്ടണ്‍ സുന്ദർ അവസാന ഓവറുകളില്‍ ടീമിനു രക്ഷകനായി.

: ഹോള്‍ഡറുടെ തീപ്പൊരി സ്പെല്‍! പഞ്ചാബ് കിംഗ്സിനെ 163 റണ്‍സില്‍ ഒതുക്കി ഗുജറാത്ത്

അതെ സമയം സൂപ്പർ താരങ്ങളായ നായകൻ ശുബ്മൻ ഗില്ലിനും ജോസ് ബട്ലറിനും തിളങ്ങാനായില്ല. പഞ്ചാബിനായി അർഷ്ദീപ് സിംഗ് , വിജയകുമാർ വ്യഷാക്കും രണ്ടു വിക്കtറ്റുകള്‍ വീതം നേടി. നേരത്തെ ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ഗുജറാത്ത് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിംഗ്സിനെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സില്‍ ഒതുക്കി. പഞ്ചാബിനായി സുര്യാംശ് ഷെഡ്ജെ 29 പന്തില്‍ 57 റണ്‍സുമായി ടോപ് സ്‌കോററായി. മാർക്കസ് സ്റ്റോയിനിസ് 40 റണ്‍സും, മാർക്കോ ജാൻസൻ 20 റണ്‍സും നേടി മികച്ച പിന്തുണ നല്‍കി. ഗുജറാത്തിനായി ജേസണ്‍ ഹോള്‍ഡർ മികച്ച പ്രകടനം കാഴ്ചവെച്ച്‌ നാല് വിക്കറ്റ് നേടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News