Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിജെപിയുടെ വഴിയില്‍ ടീം ഭാരത്; എഥനോള്‍ പെട്രോളിനെതിരെ പ്രതിഷേധം ശക്തമാക്കി പുതിയ സംഘടന

സിജെപിയുടെ വഴിയില്‍ ടീം ഭാരത്; എഥനോള്‍ പെട്രോളിനെതിരെ പ്രതിഷേധം ശക്തമാക്കി പുതിയ സംഘടന

Kairali News 1 week ago

ഥനോള്‍ പെട്രോളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ശുദ്ധമായ പെട്രോള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇ20 ജനത പാർട്ടിയുടെ ക്യാമ്പയിന് പിന്തുണ ഏറുകയാണ്.

എന്നാല്‍ വാഹങ്ങളുടെ മൈലേജിനെ ബാധിക്കില്ല എന്ന പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രവും മന്ത്രി നിധിൻ ഗഡ്ക്കരിയും. അനുഭവസ്ഥരെ കേള്‍ക്കാതെയുള്ള മന്ത്രിയുടെ നിലപാട് നിഷേധ്മാത്മാകമാണെന്ന് എ എ റഹീം എം പി വിമർശിച്ചു.

: ദുബായില്‍ ദുരിതത്തിലായ കെനിയൻ അമ്മയ്ക്കും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനും കൈത്താങ്ങായി ജിഡിആർഎഫ്‌എ സെന്റർ ഫോർ ഹാർബറിംഗ്

അതേസമയം ഇ20 പെട്രോളിനെതിരെ പ്രതിഷേധിക്കുന്ന ടീം ഭാരത് നേതാവ് തെഹ്സീൻ പൂനെവാലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റദ്ദാക്കി. ഇ20 ഇന്ധനം മൂലം വാഹനം കേടായവരെ ഹാജരാക്കണമെന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വെല്ലുവിളി ഏറ്റെടുത്തതിന് പിന്നാലെയാണ് നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ മന്ത്രിയുമായി കൂടിക്കാഴ്ച വേണമെന്നും പൂനെവാല ആവശ്യപ്പെട്ടു. ഇതിനിടയില്‍ ടീം ഭാരത് ഇന്ന് നടത്താനിരുന്ന മാർച്ച്‌ പോലീസ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് പിൻവലിച്ചു. 100 ശതമാനവും ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരൻറെയും അവകാശത്തിനായി പോരാടുന്നു എന്നാണ് ഇ20 ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ടിന്റെ ബയോയില്‍ കൊടുത്തിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും 100% പെട്രോള്‍ തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും അവരുടെ പേജില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News