Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിനിമാ ലൊക്കേഷനുകളില്‍ ഓണത്തോടനുബന്ധിച്ച്‌ അവധി നല്‍കുന്നത് പതിവാണ്; അനുഭവങ്ങള്‍ പങ്കുവച്ച്‌ നടൻ പ്രശാന്ത് പി അലക്സാണ്ടര്‍

സിനിമാ ലൊക്കേഷനുകളില്‍ ഓണത്തോടനുബന്ധിച്ച്‌ അവധി നല്‍കുന്നത് പതിവാണ്; അനുഭവങ്ങള്‍ പങ്കുവച്ച്‌ നടൻ പ്രശാന്ത് പി അലക്സാണ്ടര്‍

Kairali News 1 week ago

ലയാള സിനിമയില്‍ വലിയ ആഘോഷങ്ങള്‍ക്കോ ദിവസങ്ങളോളം നീളുന്ന അവധിക്കോ പരിമിതികളുണ്ടെന്ന് നടൻ പ്രശാന്ത് പി അലക്സാണ്ടർ.

കൈരളി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം അനുഭവങ്ങള്‍ പങ്കുവച്ചത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തില്‍ ആഘോഷങ്ങള്‍ക്കും ഒത്തുചേരലുകള്‍ക്കും ആളുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും, സിനിമാ മേഖലയിലെ കർശനമായ ബഡ്ജറ്റ് നിയന്ത്രണങ്ങള്‍ കാരണം വലിയ ആഘോഷങ്ങള്‍ സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മിക്ക സിനിമ ലൊക്കേഷനുകളിലും ഇപ്പോള്‍ ഓണത്തോടനുബന്ധിച്ച്‌ അവധി നല്‍കുന്ന പതിവാണെന്നും താരം പറഞ്ഞു. തിരുവോണത്തോടനുബന്ധിച്ച്‌ തലേദിവസമോ തിരുവോണ ദിവസമോ ബ്രേക്ക് എടുത്ത്, ഓണം കഴിഞ്ഞ് വീണ്ടും ഷൂട്ടിംഗ് തുടങ്ങുന്ന സമ്പ്രദായത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയുടെ ബഡ്ജറ്റ് പരിമിതികള്‍ കാരണം വലിയ രീതിയിലുള്ള ആഘോഷങ്ങളോ ദിവസങ്ങളോളം നീളുന്ന അവധിയോ ലൊക്കേഷനുകളില്‍ ചിന്തിക്കാൻ പോലും കഴിയില്ല. വലിയ ഉള്ളടക്കമുള്ള ചിത്രങ്ങള്‍ നിർമ്മിക്കുന്ന ചെറിയൊരു ഇൻഡസ്ട്രി ആയതുകൊണ്ട് തന്നെ ബഡ്ജറ്റിന് അനുസരിച്ചേ മുന്നോട്ടുപോകാൻ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Related Articles ചെറുപ്പം മുതല്‍ പൃഥ്വിരാജിന്റെ വലിയൊരു ആരാധിക, സെറ്റില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഉണ്ടായ സന്തോഷം ഇന്നും ഓർക്കുന്നു: മീനാക്ഷി അനൂപ്

പ്രൊഡ്യൂസറുടെയോ നായകന്റെയോ പിറന്നാള്‍ ആണെങ്കില്‍ പോലും ഉച്ചയിലെ ഇടവേളയില്‍ കേക്ക് മുറിച്ച്‌ ചുരുങ്ങിയ സമയത്തിനുള്ളില്‍ തീർത്ത് വീണ്ടും ജോലിലേക്ക് കടക്കുന്ന അന്തരീക്ഷമാണ് ലൊക്കേഷനിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News