സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ കള്ളപ്പണം സംബന്ധിച്ച് ഇ ഡി അന്വേഷണം തുടങ്ങി.
ചൊവ്വര സ്വദേശി പാപ്പച്ചന്‍ എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു'. സഭയുടെ ഭൂമി , വില്‍പന നടത്തിയതില്‍ കള്ളപ്പണ ഇടപാട് നടന്നു എന്ന പ്രാഥമിക നിഗമനത്തിന്‍്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഇ ഡി തീരുമാനിച്ചത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24പേരെ പ്രതികളാക്കിയാണ് അന്വേഷണം. അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍ ജോഷ്വാ പുതുവ
ഇടനിലക്കാരന്‍ സാജു വര്‍ഗ്ഗീസ് എന്നിവരുള്‍പ്പെടെ ഇടനിലക്കാര്യം ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്.
ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ കള്ളപ്പണ ഇടപാടാണ് ഭൂമി വില്‍പനയില്‍ നടന്നത് എന്നാണ് ഇ ഡി യു ടെ പ്രാഥമിക നിഗമനം . 27 കോടി രൂപയുടെ ഭൂമി ഇടപാട് നടന്നുവെങ്കിലും രജിസ്ട്രേഷന്‍ രേഖകളില്‍ 9 കോടി രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് വഴി 9 കോടി രൂപ മാത്രമാണ് കൈമാറിയത് എന്നും കണ്ടെത്തി. ബാക്കി തുക കള്ളപ്പണമായി കൈമാറുകയായിരുന്നുവെന്നാണ് നിഗമനം . പരാതിക്കാരുടെയും മറ്റുള്ളവരുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തി തുടര്‍ നടപടികളിലേക്ക് ഇ ഡി കടക്കും.

