Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്കൂള്‍ പ്രവേശനോത്സവ വേദി  മാറ്റി; കാസര്‍ഗോഡ് രാഷ്ട്രീയ വിവാദം കത്തുന്നു

സ്കൂള്‍ പ്രവേശനോത്സവ വേദി മാറ്റി; കാസര്‍ഗോഡ് രാഷ്ട്രീയ വിവാദം കത്തുന്നു

Kairali News 3 weeks ago

കാസർഗോഡ്, ജില്ലയില്‍ സ്കൂള്‍ പ്രവേശനോത്സവത്തിനായി നിശ്ചയിച്ച സ്കൂള്‍ മാറ്റിയത് രാഷ്ട്രീയ വിവാദംആകുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ നല്‍കിയ നിർദേശത്തെ തുടർന്ന് പരിപാടി ചായോത്ത് ഗവ.

ഹയർ സെക്കൻഡറി സ്കൂളില്‍ നിന്ന് മാറ്റണമെന്ന് തീരുമാനമായതാണ് വിവാദത്തിന് കാരണമായത്.

നേരത്തെ ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേർന്ന യോഗത്തില്‍ ചായോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ വച്ചുപരിപാടിനടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തൃക്കരിപ്പൂർ മണ്ഡലത്തിലെ തന്നെ മറ്റൊരു സ്കൂളില്‍ പരിപാടി നടത്താൻ ആണ് വിദ്യാഭ്യാസ മന്ത്രിക്ക്‌ താല്പര്യമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്തില്‍ വ്യക്തമാക്കിഎന്നാണ്റിപ്പോർട്ട്.

:ദില്ലിയില്‍ നേതാക്കളെ ബലംപ്രയോഗിച്ച്‌ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധം എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

ചായോത്ത് സ്കൂളില്‍ സംഘാടക സമിതി വരെ രൂപീകരിച്ചതിന് ശേഷമാണ് മന്ത്രിയുടെ നിർദേശം വന്നത്. സ്കൂള്‍ മാറ്റാനുള്ള തീരുമാനം രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമാണെന്ന് ജില്ലാ പഞ്ചായത്ത് ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kairali News